മുക്കം: കോടികള്‍ മുടക്കി സംസ്ഥാന പാത നവീകരിച്ചപ്പോള്‍ നാട്ടുകാര്‍ ഉപയോഗിക്കുന്ന നാട്ടുപാതതകര്‍ത്തെന്ന് പരാതി. മുക്കം അങ്ങാടിയില്‍ ബസ്സ്റ്റാന്റിലേക്കുള്ള ബൈപ്പാസ് പരിസരത്ത് സംസ്ഥാന പാതയില്‍ വന്നു ചേരുന്ന മാമ്പൊയില്‍ റോഡിനാണ് ഈ ദുരവസ്ഥ കുറ്റിപ്പാലയില്‍ നിന്ന് മാമ്പൊയില്‍ വഴി എത്തുന്ന റോസ് സംസ്ഥാന പാതയോടു ചേരുന്ന ഭാഗത്താണ് ടാര്‍ ചെയ്ത ഭാഗം മണ്ണിട്ടു മൂടി ഗതാഗതത്തിന് പ്രയാസമാക്കിയത്.15 കോടി മുടക്കി സംസ്ഥാന പാതയുടെ മുക്കം മുതല്‍ താമരശേരി വരെയുള്ള ഭാഗം നവീകരിച്ചപ്പോളാണ് മാമ്പൊയില്‍ റോഡ് മണ്ണിട്ടു മൂടിയത്.നവീകരണ ജോലിക്കിടെ ഈ ഭാഗം ടാര്‍ ചെയ്യുമെന്നാണ് നാട്ടുകാര്‍ കരുതിയത്. അതാണ് വ്യവസ്ഥയും എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നവീകരണ ജോലി പൂര്‍ത്തിയാക്കി മന്ത്രി ഉദ്ഘാടനം നടത്തിയപ്പോളാന്ന് ഈ റോഡ് ഇങ്ങനെ തന്നെ കിടക്കുമെന്ന ഭയം ഉടലെടുത്തത്.
















