കൊടുവള്ളി: ആരാമ്പ്രം-മൊക്കത്ത്കടവില്‍ പൂനൂര്‍ പുഴയ്‌ക്ക് കുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന് ശിലയിട്ടിട്ട് അഞ്ചുവര്‍ഷം പിന്നിട്ടു. 2011 ഫെബ്രുവരി 28ന് അന്നത്തെ വ്യവസായവകുപ്പ് മന്ത്രി എളമരംകരീമാണ് അഡ്വ.പി.ടി.റഹീം എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മൊക്കത്തകടവ് പാലത്തിന് ശിലയിട്ടത്.
2010ല്‍ ബജറ്റില്‍ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് കൊടുവള്ളി നിയോജകമണ്ഡലത്തിലെ അഞ്ച് പാലങ്ങള്‍ക്ക് 40 ലക്ഷം രൂപ വീതം അനുവദിച്ചതില്‍ മൊക്കത്ത്കടവ് പാലം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം പിന്നിട്ടിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. അന്നത്തെ ശിലാഫലകം മൊക്കത്ത്കടവിലെ ഒരു വീടിന് മുകളില്‍ സൂക്ഷിച്ച നിലയാണിപ്പോള്‍. ആദ്യഘട്ടത്തില്‍ പണിക്കാവശ്യമായ ഫണ്ട് തികയാത്തതിനാല്‍ പിന്നീട് ഒരു കോടിരൂപയുടെ റീ-എസ്റ്റിമേറ്റെടുത്ത് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.
നാട്ടുകാരുടെ ചിരകാലാഭിലാഷമായ മൊക്കത്ത്കടവ് പാലംഎന്ന് യാഥാര്‍ത്ഥ്യമാവുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
















