ഷൊര്‍ണൂര്‍: കേരളീയ ആയുര്‍വേദ സമാജം എാര്പ്പെടുത്തിയ ശാസ്ത്രമഹോധതി പുരസ്കാരം പ്രമുഖ ആയുര്‍വേദ ഭിഷഘവരനായ മേഴത്തൂര്‍ ഗംഗാധരന് നായര്‍ക്ക് സമ്മാനിക്കും. കേരളീയ ആയുര്‍വേദ സമാജം സ്ഥാപകന്‍ ആറാം തമ്പുരാന് എന്നറിയപ്പെടുന്ന പൂമുള്ളി നിലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ്. കഴിഞ്ഞ ആറ് ദശകമായി മേഴത്തൂരില്‍ ചാത്തര് നായര്‍ സ്മാരക ആയുര്ൂേദ ചികിത്സാലയം നടത്തിവരികയാണ് ഗംഗാധരന് നായര്‍. ക്യാഷ് അവാര്‍ഡും പ്രസസ്തി പത്രവും ശിലാഫലകവുമടങ്ങുന്ന പുരസ്കാരം മെയ് മാസത്തില്‍ നല്‍കുമെന്ന് സമാജം പ്രസിഡണ്ട് എം.മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: