പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി ശില്പശാലകള്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ശില്പശാല വടക്കന്തറയില്‍ മധ്യമേഖലാ പ്രസിഡ്ണ്ട് നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ. ഇ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ബിജെപി മധയമേഖല ജന.സെക്രട്ടറി പി.വേണുഗോപാലന്‍, ആര്‍എസ്എസ് വിഭാഗ് ്രപചാരക് കെ.മഹേഷ്, ബിജെപി ജില്ലാ ജന.സെക്രട്ടറിമാരായ പ്രദീപ് കുമാര്‍, ജയന്‍മാസ്റ്റര്‍, മുതിര്‍ന്ന നേതാക്കളായ ചന്ദ്രശേഖരന്, രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
കോങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോങ്ങാട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേയും സമന്വയ സമിതി, മനേജ്മെന്റ് കമ്മറ്റികളുടെ രൂപീകരണം കാരാകുറിശ്ശി പഞ്ചായത്തോടു കൂടി പൂര്‍ത്തിയായി. ആര്‍എസ്എസ് പാലക്കാട് വിഭാഗ് കാര്യ കാര്യ സദസ്യന്‍ സുധീര്‍ എല്ലാ യോഗങ്ങളിലും പങ്കെടുത്തു. ബിജെപി നേതാക്കളായ ബൈജു, രാജന് കാരാകുറിശ്ശി, കൃഷ്ണദാസ് വിവിധ പരിവാര്‍ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു.
പുതുപ്പരിയാരം: ബിജെപി പുതുപ്പരിയാരം പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. പ്രദീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.വി.കൃഷ്ണപ്രസാദ്, കെ.രാജീവ്കുമാര്‍, എ്സ.മധു, പി.വി.ശ്രീധരന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പ്രദീഷ് (കണ്‍വീനര്‍), മോഹന്‍ കാവില്‍പ്പാട് (ജോ.കണ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: