മലപ്പുറം: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം പിന്നോക്ക മേഖലയുടെ വികസനമാണെന്ന് ബിജെപി ജില്ലാ കമ്മറ്റി. അതിനുള്ള ഉത്തമ ഉദാഹരണമാണ് നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്ക് നല്കിയ അനുമതി. വയനാട്-മലപ്പുറം ജില്ലകളിലെ ആദിവാസികളും മറ്റുപിന്നോക്ക ജനവിഭാഗങ്ങളും തിങ്ങിപാര്‍ക്കുന്ന പ്രദേശത്തിന്റെ വികസനം സാധ്യമാക്കുന്നതാണ് ഈ അനുമതി. വാജ്പേയ് സര്‍ക്കാരില്‍ റെയില്‍മന്ത്രിയായിരുന്ന ഒ.രാജഗോപാല്‍ തുടങ്ങിവെച്ച പദ്ധതി തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയായിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി മലപ്പുറം, വയനാട് ജില്ലാഘടകങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ സമപ്പിച്ച കേരളവികസന പദ്ധതി രേഖയില്‍ പ്രഥമ പരിഗണന നിലമ്പൂര്‍-നഞ്ചന്‍കോട് പാതക്ക് ലഭിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിന് പാര്‍ട്ടിതലത്തില്‍ ആവശ്യമായ കൂടിയാലോചന റെയില്‍വേ മന്ത്രാലയവുമായി നടത്തുമെന്നു ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
മാറിമാറി ഭരിച്ച എല്‍ഡിഎഫ്യുഡിഎഫ് മുന്നണികള്‍ റെയില്‍വേ വിഷയത്തില്‍ തീര്‍ത്തും പരാജയമാണെന്നും കേരളത്തില്‍ കേവലം ഒരു എംഎല്‍എ പോലുമില്ലാതെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് വയനാട്ടുകാരുടെ മുറവിളി കേട്ടതെന്നും ബിജെപി ജില്ലാകമ്മിറ്റി വിലയിരുത്തി. ജില്ലക്കും സംസ്ഥാനത്തിനുംവേണ്ടി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് വിശ്വാസമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. നിലമ്പൂര്‍-നഞ്ചന്‍കോട് റയില്‍പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 600 കോടി രൂപ മാറ്റിവെച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും, റയില്‍വേമന്ത്രി സുരേഷ് പ്രഭുവിനെയും ബിജെപി ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. പ്രധാനമന്ത്രിക്കും റയില്‍വേ മന്ത്രിക്കും നിരന്തരമായ നിവേദനങ്ങളും ബിജെപി കേരളഘടകത്തിന്റെ സമ്മര്‍ദവും ഇതിന് കൂടുതല്‍ കരുത്തേകി. റയില്‍വേ ബജറ്റ് തയ്യാറാക്കുന്ന വേളയില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ ഇടപെടലുകള്‍ തുക വകയിരുത്തുന്നതിന് കൂടുതല്‍ ഗുണകരമായെന്നും യോഗം വിലയിരുത്തി. ജില്ലാപ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ്, മേഖല ഭാരവാഹികളായ എം.പ്രേമന് മാസ്റ്റര്‍, കെ.നാരായണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
2004ല്‍ സര്‍വ്വേ നടത്തി 234 കി.മീ ദൂരവും ആറ് ശതമാനം നഷ്ടവും രേഖപ്പെടുത്തി, 2010ല്‍ പ്ലാനിംഗ് കമ്മീഷന് ഉപേക്ഷിച്ച നിലമ്പൂര്‍നഞ്ചന്‍ഗോഡ് റയില്‍പാത പദ്ധതി വീണ്ടും പരിഗണനക്കെടുപ്പിക്കാന്‍ ആക്ഷന്‍ കമ്മറ്റിക്ക് കഴിഞ്ഞു. 2013 ല്‍ ഈ പാതക്കുവേണ്ടി റയില്‍വേയെക്കൊണ്ട് വീണ്ടും സര്‍വ്വേ നടത്തിച്ച് പാത നഷ്ടമാകില്ലെന്ന് തെളിയിച്ചു. ആക്ഷന്‍ കമ്മറ്റിയുടെ ശ്രമഫലമായി പുതിയ അലൈന്മെന്റും പാത സംബന്ധിച്ച റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ ഡോ:ഇ.ശ്രീധരനെ ചുമതലപ്പെടുത്തുകയും അദ്ദേഹം പാതയുടെ ദൂരം 154 കിമീ ആയി കുറച്ചപ്പോള്‍ 2000 കോടിയിലധികംരൂപ ചിലവ് കുറയുകയുമായിരുന്നു. 201314 ലെ സംസ്ഥാന ബജറ്റില്‍ നിലമ്പൂര്‍ബത്തേരിനഞ്ചന്‍ഗോഡ് പാതയുടെ പ്രാരംഭച്ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു.
2014 ഒക്ടോബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായും 13ന് റയില്‍വേ മന്ത്രിയുമായും ചര്‍ച്ച നടത്തി നിലമ്പൂര്‍ബത്തേരിനഞ്ചന്‍ഗോഡ് റയില്‍പാത അനുവദിച്ചാല്‍ ചിലവിന്റെ പകുതി വഹിക്കാമെന്ന് ഉറപ്പുനല്‍കി. ഇതോടെ കമ്പനി രൂപീകരിച്ച് നിലമ്പൂര്‍നഞ്ചന്‍ഗോഡ് റയില്‍പാത നടപ്പാക്കണമെന്ന ആവശ്യം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനം 51 ശതമാനം വിഹിതത്തോടെ റയില്‍വേ പദ്ധതികള്‍ക്കായി കമ്പനി രൂപീകരിക്കാന്‍ 2016 ജനുവരി 27ന് കേന്ദ്രവുമായി ധാരണാപത്രം (എംഒയു) ഒപ്പിട്ടു. എംഒയു പ്രകാരം മുന്‍ഗണന നല്കി നടപ്പാക്കേണ്ട പദ്ധതികളായി നിലമ്പൂര്‍ബത്തേരിനഞ്ചന്‍ഗോഡ് പാതയേയും ശബരിപാതയേയും ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് പ്രാരംഭവിഹിതമായി ഒരു കോടി രൂപ വകയിരുത്തി.
കൊച്ചിയില്‍നിന്ന് ഏഴ്മണിക്കൂര്‍ കൊണ്ട് ബാംഗ്ലൂരിലെത്താവുന്ന ഈ പാത കേരളത്തിന്റെ പ്രധാന വികസന ആവശ്യമാണ്. പശ്ചിമഘട്ടത്തിലേയും വയനാടിനും മൈസൂറിനും ഇടയിലുമുള്ള റോഡുകളിലും നിന്ന് ആയിരക്കണക്കിന് വാഹനങ്ങളെ മാറ്റിനിര്‍ത്താനും അതുവഴി മലിനീകരണമൊഴിവാക്കി പരിസ്ഥിതി സംരക്ഷിക്കാനും ഈ പാതക്ക് സാധിക്കും. മൈസൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സും, കര്‍ണ്ണാടക ചേമ്പര്‍ഓഫ് കൊമേഴ്സും ഈ റയില്‍പാതക്കുവേണ്ടി ശക്തമായ നിലപാടുകളെടുത്തതും ഗുണകരമായി.
മുസ്ലീം ലീഗിന്റെ രാജ്യസഭാംഗം അബ്ദുള്‍വഹാബ് എംപി നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്ക് അവകാശവാദവുമായി രംഗത്തെത്തിയത് വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ ആവശ്യത്തിന് വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കാത്ത എംപി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയപ്പോള് അത് തന്റെ ഇടപെടുലുകൊണ്ടാണെന്ന് പറയുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: