ബാലുശ്ശേരി: രോഗ ശമനകാരിയായി ട്ടുള്ള യോഗ സംസ്‌കൃത ഭാഷയിലാണുള്ള തെന്നും അതിനാല്‍ യോഗ പരിശീലിക്കു ന്നവര്‍ സംസ്‌കൃതവും സംസ്‌കൃതം പഠിക്കുന്നവര്‍ യോഗയും പരിശീലിക്ക ണമെന്ന് ഋഗ് വേദ പണ്ഢിതനും ആദര്‍ശ സംസ്‌കൃത വിദ്യാപീഠം ചെയര്‍മാനുമായ ശ്രീ വരാഹം ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാന്റെ സഹായത്തോടെ ബാലുശ്ശേരി ആദര്‍ശ സംസ്‌കൃത വിദ്യാപീഠത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ ശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. രോഗ വിമുക്ത മായ ഒരു സമൂഹം ഭാവില്‍ ഉണ്ടാക ണമെങ്കില്‍ യോഗയും സംസ്‌കൃതവും പഠിച്ചിരിക്കണ മെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ. എസ് വിക്രമന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം ജയരാമന്‍, ഡോ. പി മനോഹരന്‍, ഡോ. ശ്രീദേവി, തുടങ്ങിയവര്‍ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ഡോ. ഇ പ്രകാശ് സ്വാഗതവും ഡോ. എ മനോജ്കുമാര്‍ നന്ദിയും പറഞ്ഞു. സെമിനാര്‍ ഇന്ന് വൈകീട്ട് സമാപിക്കും.
















