പരപ്പനങ്ങാടി: ഐഐഎസ്ടി സ്ഥാപിക്കുന്ന പരിയാപുരത്തെ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ വസതിയിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മന്ത്രിയുടെ ധിക്കാര രാഷ്ട്രീയത്തിന് കനത്ത പ്രഹരമായി മാറുകയായിരുന്നു നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച്.
ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പരിയാപുരത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിന്റെ പേര് അയോദ്ധ്യാ നഗര്‍ എന്നാണ്. ഈ പേര് മന്ത്രിയേയും കൂട്ടരെയും വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണെന്ന് ടീച്ചര്‍ പറഞ്ഞു. അയോദ്ധ്യാ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കലിയിളകുന്ന ഭരണപക്ഷവും പ്രതിപക്ഷവും നമ്മുടെ ആളുകള്‍ കുറവുള്ള സ്ഥലമായതിനാല്‍ ഇവിടെ ഐഐഎസ്ടി സ്ഥാപിച്ചുകളയാം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജനപ്രതിനിക്ക് വേണ്ട യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇത്രയും നാള് കളിച്ചുനടന്നിട്ട് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഓടിനടന്ന തറക്കല്ലുകള്‍ സ്ഥാപിക്കുകയാണ് മന്ത്രി. അതുകൊണ്ടും അരിശം തീരാഞ്ഞിട്ടാണ് പരിയാപുരത്തെ അരപ്പട്ടിക്കാരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. ഈ പ്രദേശത്തെ ഒരു കുഞ്ഞിനെപോലും കുടിയൊഴുപ്പിക്കാന്‍ ഹിന്ദുഐക്യവേദിയെന്ന പ്രസ്ഥാനം സമ്മതിക്കില്ല. ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. സുനില്‍കുമാര്‍, വിനീഷ്, രവി തേലത്ത്, ടി.ശ്രീധരന്, രാജീവ് മാസ്റ്റര്‍, കൃഷ്ണന് മൂരിപ്പാട്ട് എന്നിവര്‍ സംസാരിച്ചു.
ബിഇഎം സ്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ വീടിന് 500 മീറ്റര്‍ അകലെ വെച്ച് പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: