Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കല്‍പ്പന സരോജ് കഠിനാധ്വാനത്തിന്റെ മറുവാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 08:43 pm IST
in Lifestyle

ജീവിതം ഒരു അത്ഭുതമാണ്, സാഹചര്യങ്ങളെ അനുകൂലമാക്കി ജീവിതത്തിനുനേരെ പുഞ്ചിരിക്കാന്‍ കഴിയുന്നവര്‍ക്ക്. തോറ്റുപോകുമായിരുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നും വാശിയോടെ നടക്കാന്‍ ചങ്കൂറ്റമുള്ളവര്‍ക്കുമുന്നില്‍ ലോകം അനന്തസാധ്യതകളുമായി വിശാലമായി കിടപ്പുണ്ടാകും. അവിടെ ആണെന്നോ പെണ്ണെന്നോ സവര്‍ണനെന്നോ അവര്‍ണനെന്നോ വ്യത്യാസമുണ്ടാവില്ല. എല്ലാവരും അവിടെ സ്വീകരിക്കപ്പെടും. അങ്ങനൊരു സ്വീകരിക്കപ്പെടലിന്റെ വിജയഗാഥയാണ് കല്‍പന സരോജിന്റെ ജീവിതം. ആത്മഹത്യാമുനമ്പുവരെ എത്തിയ ജീവിതത്തില്‍ നിന്നും വിജയത്തിന്റെ കൊടുമുടിയില്‍ ഇച്ഛാശക്തികൊണ്ടെത്തിയ കല്‍പനയുടെ ജീവിതം ആരേയും വിസ്മയിപ്പിക്കുന്നതാണ്.

മഹാരാഷ്‌ട്രയിലെ വിദര്‍ഭ ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. മാതാപിതാക്കളും മൂന്ന് സഹോദരിമാരും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം. തിരസ്‌കരിക്കപ്പെടലിന്റെ വേദനയറിഞ്ഞ ബാല്യം. സ്‌കൂള്‍വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാനാവാതെ 12-ാം വയസ്സില്‍ കല്‍പന ബാലവധുവായി. ഭര്‍ത്താവിന് കല്‍പനയേക്കാള്‍ ഇരട്ടിപ്രായമുണ്ടായിരുന്നു. പോലീസ് കോണ്‍സ്റ്റബിളായ അച്ഛന് ഈ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ബന്ധുക്കളുടെ നിര്‍ബന്ധം കാരണം സമ്മതിക്കേണ്ടിവന്നു. ഉല്ലാസ്‌നഗറിലെ ഒരു ചേരിയിലായിരുന്നു ഭര്‍തൃഭവനം. ഭര്‍തൃവീട്ടിലെ നിരന്തരമായ പീഢനത്തെത്തുടര്‍ന്ന് അച്ഛന്റൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി കല്‍പന.

എന്നാല്‍ ഭര്‍ത്താവിനെ വിട്ട് സ്വന്തം വീട്ടില്‍ വന്നുനില്‍ക്കുന്നവരെ ഗ്രാമീണര്‍ കാണുന്നത് വേറൊരു കണ്ണീലൂടെയാണെന്ന തിരിച്ചറിവ് കല്‍പനയെ തളര്‍ത്തി.  അച്ഛന് ഒരു ഭാരമാവാതിരിക്കാന്‍ സൈന്യത്തിലും നഴ്‌സിംഗ് സ്‌കൂളിലും മറ്റും ഒരു ജോലിക്കായി അപേക്ഷിച്ചെങ്കിലും വിദ്യാഭ്യാസമില്ലായ്‌മ അവിടെയും വില്ലനായി.  വീട്ടുകാരുടെ ആക്ഷേപവും മൂകാന്തരീക്ഷവുമെല്ലാം കല്‍പനയെ നിരാശയാക്കി. ബന്ധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശനി കഴിച്ച് അവശനിലയിലായ കല്‍പനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ കല്‍പന പിന്നീടൊരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം മുംബൈയിലേക്ക് മടങ്ങാന്‍ അവര്‍ തീരുമാനിച്ചു. ഒരു ബന്ധുവിന്റെ സഹായത്തോടെ ലോവര്‍ പരേലിലെ ഒരു തയ്യല്‍ കടയില്‍ ജോലി ശരിയാക്കി. ചേരിയിലെ ജീവിതത്തേക്കാള്‍ സുരക്ഷിതത്വമാണ് അവിടെ കല്‍പനയ്‌ക്ക് അനുഭവപ്പെട്ടത്. മാസം 250-350 രൂപയായിരുന്നു വരുമാനം.

കല്‍പനയുടെ അച്ഛന് ജോലി നഷ്ടമായതിനെ തുടര്‍ന്ന് സകുടുംബം കല്‍പനയ്‌ക്കൊപ്പമായി താമസം. ഇതുമൂലം വാടക കുറഞ്ഞിടത്തേക്ക് താമസം മാറ്റേണ്ടിയും വന്നു. ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യേണ്ടിവന്നു. സാമ്പത്തിക ബുദ്ധിമുട്ട് അത്രമാത്രം കല്‍പന സരോജിനെ അലട്ടിയിട്ടുണ്ട്. അസുഖബാധയെത്തുടര്‍ന്ന് സഹോദരി മരിക്കാനിടയായ സാഹചര്യമാണ് കല്‍പനയുടെ ജീവിത ചിന്താഗതി മാറ്റിയത്.

ജീവിക്കാന്‍ ആശിച്ച സഹോദരിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കല്‍പനയ്‌ക്കായില്ല. സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായ നിമിഷമായിരുന്നു അത്. 50,000 രൂപയുടെ ബാങ്ക് ലോണിന് അപേക്ഷിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നാക്ക വിഭാഗക്കാര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതിയ്‌ക്കുകീഴില്‍ ഒരു ടെയ്‌ലറിങ് യൂണിറ്റ് തുടങ്ങുന്നതിനുവേണ്ടിയായിരുന്നു അത്. എന്നാല്‍ ലോണിന് അനുമതി കിട്ടുന്നതിനും വേണ്ടി വന്നു രണ്ട് വര്‍ഷം. ലോണ്‍ അനുവദിച്ചുകിട്ടുന്നതിനായി നടത്തിയ പോരാട്ടത്തിനിടയില്‍ വിവിധ തുറകളില്‍പ്പെടുന്ന നിരവധി പേരുമായി പരിചയപ്പെടുന്നതിനും അവരുമായി നല്ലൊരു ബന്ധം തുടങ്ങുന്നതിനും ഇടയാക്കി. അവരുടെയെല്ലാം സഹായത്തോടെ, ഉദ്യോഗസ്ഥരായ യുവാക്കളേയും ലോണ്‍ സ്‌കീമുകളേയും തൊഴില്‍ അവസരങ്ങളേയും കുറിച്ച് ധാരണയുള്ള വിദഗ്ധരേയും ബന്ധപ്പെടുത്തിക്കൊണ്ടൊരു സംഘടനയ്‌ക്കും അവര്‍ രൂപം നല്‍കി.

തയ്യല്‍ ജോലി കൂടാതെ ഫര്‍ണീച്ചര്‍ ബിസിനസിലേക്കും കല്‍പന പ്രവേശിച്ചു. ദിവസവും 16 മണിക്കൂര്‍ അധ്വാനം. ഇതോടെ ജീവിത സാഹചര്യങ്ങള്‍ അനുകൂലമായി തുടങ്ങി. മികച്ചൊരു സംരംഭകയായി വളരുന്നതിനുള്ള എല്ലാ പ്രയത്‌നവും അവര്‍ നടത്തി. ഇതിനിടയില്‍ ഒരു ഫര്‍ണീച്ചര്‍ ബിസിനസുകാരനെ കല്‍പന വിവാഹം കഴിച്ചു.

ആദ്യ ലോണ്‍ കിട്ടുന്നതിലെ കാലതാമസം മറ്റ് ബിസിനസ് അവസരങ്ങളിലേക്കേും കല്‍പനയുടെ ശ്രദ്ധ തിരിച്ചു. ഇതിനിടയിലാണ് നിയമ നടപടിയിലിരിക്കുന്ന ഭൂമിയുടെ വില്‍പനയ്‌ക്കായ് ഒരാള്‍ കല്‍പനയെ സമീപിക്കുന്നത്. പലരില്‍ നിന്നും പണം സ്വരൂപിച്ച് നല്‍കി കോടതി വ്യവഹാരത്തിലിരിക്കുന്ന ഭൂമി സ്വന്തമാക്കി. കോടതി നടപടികള്‍ ഒഴിവായി കിട്ടുന്നതിന് പിന്നെയും രണ്ടുവര്‍ഷം വേണ്ടിവന്നു. കൈവശമിരിക്കുന്ന ഭൂമിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ മൂലധനം ഇല്ലാതിരുന്നതിനാല്‍, ലാഭത്തിന്റെ 65 ശതമാനം വിഹിതം നല്‍കാമെന്ന ഉറപ്പിന്മേല്‍ ഒരു ബിസിനസ് പങ്കാളിയേയും ഉള്‍പ്പെടുത്തി അവിടെ കെട്ടിടം നിര്‍മിച്ചു. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അവിടേക്ക് മാറ്റി.

കമാനി ‘ട്യൂബ്‌സിന്റെ തലപ്പത്തേക്ക്

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രമുഖ ബിസിനസ് സംരംഭകനും ഗാന്ധിജിയുടേയും നെഹ്രുവിന്റേയും ശിഷ്യനുമായിരുന്നു രാംജിഭായ് കമാനി. കുര്‍ളയില്‍ അദ്ദേഹം തുടങ്ങിയ മൂന്ന് കമ്പനികളാണ് കമാനി ട്യൂബ്‌സ്, കമാനി എഞ്ചിനീയറിങ്, കമാനി മെറ്റല്‍ എന്നിവ. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലും  കമാനി സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. എന്നാല്‍ 1987 ല്‍ അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മക്കള്‍ തമ്മില്‍ കമ്പനിയെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ കമ്പനിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

ഇതേത്തുടര്‍ന്ന് കമ്പനിയുടെ ഉടമസ്ഥാവകാശം തൊഴിലാളി സംഘടനയ്‌ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ക്കും കമ്പനിയുടെ വളര്‍ച്ചയില്‍ താല്‍പര്യമുണ്ടായിരുന്നില്ല. കമ്പനിയുടെ പുരോഗതിക്കായി സര്‍ക്കാര്‍ തലത്തിലും ഫണ്ടുകളും മറ്റും അനുവദിച്ചു. പക്ഷേ അതൊന്നും കമ്പനിയുടെ രക്ഷയ്‌ക്ക് മതിയാവുമായിരുന്നില്ല. ഒടുവില്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കമ്പനിയെ ഏറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നേ മതിയാകൂ എന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ സമീപിച്ചത് കല്‍പനയെയാണ്. കമ്പനി അടച്ചുപൂട്ടിയാല്‍ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുമായിരുന്ന കുടുംബങ്ങള്‍ക്കുവേണ്ടി കല്‍പന സരോജ് കമാനി ട്യൂബ്‌സ് കമ്പനി ഏറ്റെടുത്തു.

ഓരോ മേഖലയിലും വിദഗ്ധരായവരെ ഉള്‍പ്പെടുത്തി 10 അംഗ സമിതി രൂപീകരിക്കുകയാണ് കല്‍പന ആദ്യം ചെയ്തത്. എല്ലാ ബാധ്യതകളും ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ സഹായിക്കാമെന്ന നിലപാടിലായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍. അതിന് സമ്മതം അറിയിച്ചതിനെത്തുടര്‍ന്ന് 2000 ത്തില്‍ ബോര്‍ഡിന്റെ പ്രസിഡന്റായി കല്‍പനയെ നിയമിച്ചു. തുടര്‍ന്ന് ആറ് വര്‍ഷം കൊണ്ട് കമ്പനിയ്‌ക്കുവേണ്ടി പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് കല്‍പനയ്‌ക്കുസാധിച്ചു. 2006 ല്‍ കമ്പനിയുടെ ചെയര്‍മാനായി. കമ്പനിയുടെ ഉടമസ്ഥാവകാശം കോടതി കല്‍പനയ്‌ക്കു കൈമാറി.

വായ്‌പകള്‍  ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ത്തു. തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടായിരുന്ന വേതനകുടിശ്ശിക മൂന്ന് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ത്തു. ഇപ്പോള്‍ കമാനി ട്യൂബ്‌സ് ലാഭത്തിലേക്ക് കുതിക്കുകയാണ്. ഇതിനിടയില്‍ രാംജിഭായ് കമാനിയുടെ മകന്‍ നവീന്‍ ഭായ് കമാനിയുടെ വര്‍ളിയിലെ വാടക ഫഌറ്റിലേക്ക് അപ്രതീക്ഷിതമായെത്തി 51 ലക്ഷം രൂപയുടെ ചെക്കെഴുതിക്കൊടുത്തു കല്‍പന സരോജ്. ആ വനിതയൊരു ദളിത് ആണെന്നത് നവീന്‍ഭായിയെ സംബന്ധിച്ച് ഒരു ആശ്ചര്യമായിരുന്നു. 116 കോടി കടബാധ്യതയുണ്ടായിരുന്ന കമ്പനിയെ അത്യാസന്നനിലയില്‍ നിന്ന് പിടിച്ചുയര്‍ത്തിയ ഈ ദളിത് സ്ത്രീക്ക് കല്‍പന സരോജ് ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന പേരില്‍ പഞ്ചസാര ഫാക്ടറിയും വൈദ്യുതോല്‍പാദനവും റിയല്‍ എസ്‌റ്റേറ്റും ഖനനവുമായി വ്യാപിച്ച് കിടക്കുന്ന ബൃഹത്തായ പ്രസ്ഥാനമുണ്ട്.

പദ്മശ്രീ പുരസ്‌കാരം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്നും
കല്‍പന സരോജ് ഏറ്റുവാങ്ങുന്നു

2013 ല്‍ രാജ്യം പത്മശ്രീ നല്‍കിയാണ് കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ച കല്‍പന സരോജിനെ ആദരിച്ചത്. കൂടാതെ ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വനിതാ വിഭാഗത്തിന്റെ മാര്‍ഗദര്‍ശി യും ഭാരതീയ മഹിളാ ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമാണ് കല്‍പന. കഠിനാധ്വാനം ഒരിക്കലും വഞ്ചിക്കില്ല എന്നതാണ് കല്‍പന തന്റെ ജീവിതത്തിലൂടെ നല്‍കുന്ന സന്ദേശം. സീമയും അമറുമാണ് മക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.