പരപ്പനങ്ങാടി: പൂരപ്പുഴ മണ്ണുംപുറം റോഡ് പ്രവ്യത്തിയുടെയും മണ്ണുംപുറം വിസിബിയുടെയും ഉദ്ഘാടന ചടങ്ങാണ് പ്രതിഷേധത്തിന് വേദിയായത്.
ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചത് പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി.ജമീലയാണ്. മന്ത്രി പി.കെ.അബ്ദുറബ് ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷം മന്ത്രി പോയി. മന്ത്രിയുടെ പരിവാരങ്ങളോടുമൊപ്പം യോഗം നിയന്ത്രിക്കേണ്ട അദ്ധ്യക്ഷ കൂടി സ്ഥലം വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. നഗരസഭാ വൈസ് ചെയര്മാന് എച്ച്.ഹനീഫയടക്കമുള്ളവര് ചടങ്ങു പൂര്‍ണ്ണമായും കഴിയാതെ സ്ഥലം വിട്ടത് ആശംസകളര്‍പ്പിക്കാനെത്തിയ രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രതിനിധികളെ ചൊടിപ്പിച്ചു.
ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പരിയാപുരത്ത് ഐഐഎസ്ടിയുടെ തറക്കല്ലിടല്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് പറഞ്ഞതും പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നു നടന്ന ആശംസ പ്രസംഗങ്ങളിലും പ്രതിഷേധം പ്രകടമായി കെ.ഉണ്ണികൃഷ്ണന് (ബിജെപി), കെ.അനീഷ് (കോണ്‍ഗ്രസ്), സിദ്ധാര്ത്ഥന് (ജനതാദള്‍), കെ. പി.സതീശന് (സിപിഎം) തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: