തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ദിവസം പാളയം പബ്ലിക് ഓഫീസ് പരിസരത്ത് പൊങ്കാല ഇടുന്നതിന് പിഡബ്ല്യൂഡി ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ 19നാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്.
പൊങ്കാല ഇടുന്നതിലൂടെ ഉണ്ടാകുന്ന തീയും വൃത്തിയാക്കലിന്റെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് പെണ്ണമ്മയുടെ ഉത്തരവ്. പൊങ്കാലദിവസം ഓഫീസിന്റെ ഗേറ്റ് പൂട്ടിയിടണമെന്നാണ് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പ്രദേശത്തെ ഭൂമിക എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പൊങ്കാലയ്‌ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. പെണ്ണമ്മയുടെ തീരുമാനത്തിനെതിരെ എന്‍ജിഒ സംഘ് വിവരം ആരാഞ്ഞപ്പോള്‍ പൊങ്കാല ഇടുന്നതിന്റെ ഉത്തരവാദിത്വം പിഡബ്ല്യുഡിക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് നഗരസഭയുടെമായി ബന്ധപ്പെട്ടെങ്കിലും ക്ലീനിംഗ് ജോലികള്‍ നഗരസഭയ്‌ക്ക് ചെയ്യാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ആറ്റുകാല്‍ പൊങ്കാല ദിവസം ആയിരത്തോളം പേരാണ് പൊങ്കാല ഇടാനായി പബ്ലിക് ഓഫീസിന് മുന്നില്‍ എത്തുന്നത്. ചീഫ് എന്‍ജിനിയറുടെ നിര്‍ദ്ദേശം പ്രകാരം ഗേറ്റ് അടച്ചിടുന്നതോടെ പൊങ്കാല ഇടാന്‍ എത്തുന്നവര്‍ പ്രതിസന്ധിയിലാകും.
പബ്ലിക് ഓഫീസിന് മുന്നില്‍ പൊങ്കാല ഇടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പിഡബ്ല്യുഡി നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പൊങ്കാല ദിവസം ഓഫീസിന്റെ ഗേറ്റ് അടച്ചിടുമെന്ന് ചീഫ് എഞ്ചിനിയര്‍ പെണ്ണമ്മയുടെ ഉത്തരവില്‍ പ്രതിഷേധിച്ച് ഗേറ്റ് തുറന്ന് പൊങ്കാല ഇടാനുള്ള സൗകര്യം ഒരുക്കുമെന്ന് ബിജെപി മുന്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് പി. അശോക് കുമാര്‍ പറഞ്ഞു.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ചീഫ്ഇഞ്ചിനീയര്‍ക്കെതിരെ പ്രതിഷേധം നടത്തുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: