തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പരിവര്‍ത്തനവുമായി പൊരുത്തപ്പെടാനാകാത്തവരാണ് ഇന്ന് വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഇതിനുപിന്നില്‍ സങ്കുചിതരാഷ്‌ട്രീയമാണ്. 80 കളുടെ മദ്ധ്യത്തില്‍ ആരംഭിച്ച ആശയ ധ്രുവീകരണത്തിന്റെ തുടര്‍ച്ചയാണിത്. ദേശസ്‌നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള ആശയ പോരാട്ടമാണ് ഇപ്പോള്‍ ജെഎന്‍യുവിന്റെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്ന സ്ഥാനീയസമിതി വാര്‍ഷികസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നടക്കുന്നത് മറ്റൊരു മഹാഭാരത യുദ്ധമാണ്. ജെഎന്‍യു പ്രശ്്്‌നത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുവരെ വിമര്‍ശനം വന്നു. കുരുക്ഷേത്രയുദ്ധം രണ്ടു വീക്ഷണങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നു. ജെഎന്‍യു വിഷയത്തില്‍ ദേശവിരുദ്ധ ശക്തികള്‍ പരാജയപ്പെടാന്‍ പോകുന്നതിന്റെ ഉത്കണ്‍ഠയാണ് പ്രകടമാകുന്നതന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ അജണ്ടവച്ചാണ് ഇന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി പ്രസിഡന്റ് ഡോ. ടി.ജി. വിനോദ്കുമാര്‍ പറഞ്ഞു. ജെഎന്‍യുവില്‍ നടക്കുന്ന പ്രശ്‌നത്തിന്റെ ഓളങ്ങള്‍ കേരളത്തിലുമെത്തി. രാജ്യദ്രോഹികള്‍ക്കുവേണ്ടി വാദിക്കരുത് എന്നെഴുതിവച്ച സെന്റര്‍ഫോര്‍ ഡെവലപ്പ്‌മെന്റ്് സ്റ്റഡീസിലെ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒറ്റപ്പെടുത്തുന്ന അവസ്ഥയിലെത്തിനില്‍ക്കുകയാണ്. വൈദേശിക ഇടപെടലുകളും കൊളോണിയലിസവും നല്‍കിയ സംസ്‌കാരം മാറ്റിയെടുക്കാന്‍ സാധിച്ചത് ഭാരതീയ പാരമ്പര്യത്തില്‍ അടിയുറച്ച വിശ്വാസം നിലനില്‍ക്കുന്നതുകൊണ്ടാണ്. എങ്കിലും നാം ജാഗരൂരകരാകണം. രാജ്യദ്രോഹത്തിന്റെ അലയൊലികള്‍ കേരളത്തിലും എത്തിയെന്നത് ഗൗരവമായിക്കാണണം. ഈ പശ്ച്ചാത്തലത്തിലാകണം കേരളത്തിന്റെ വികസന സ്വപ്‌നങ്ങളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം പത്മജാ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേരള വികസനം വെല്ലുവിളികളും സാദ്ധ്യതകളും എന്ന ശില്പ്പശാലയില്‍ കെ.വി. രാജശേഖരന്‍,ഡോ. കെ. എന്‍. മധുസൂദനന്‍പിള്ള എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. ടി.ജി. വിനോദ്കുമാര്‍( പ്രസിഡന്റ്), വി. എസ്. സജിത്ത്, ശ്രീകലാ ദേവി(വൈസ് പ്രസിഡന്റുമാര്‍), ആര്‍. ഹരികൃഷ്ണന്‍ (സെക്രട്ടറി), ജി. ആര്‍. വിജയശങ്കര്‍, എസ്. എന്‍. ശ്രീകാന്ത് (ജോയിന്റ് സെക്രട്ടറിമാര്‍), മനോജ്കുമാര്‍ (ട്രഷറര്‍) 9 പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: