കല്‍പ്പറ്റ : ജില്ലയിലെ തെരുവുനായ് പ്രശ്നത്തിന് പരിഹാരം തേടി സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ജില്ലാ കണ്‍വീനര്‍ ഉത്തോന്തില്‍ കൃഷ്ണന്‍കുട്ടി കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തി. കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ചികിത്സ പൂര്‍ണമായും സൗജന്യമാക്കുക, തെരുവുനായ്ക്കളെ പിടികൂടി ഷെല്‍റ്ററുകളില്‍ സംരക്ഷിക്കുക, തെരുവുനായ് വിഷയത്തില്‍ കോടതി ഉത്തരവുകള്‍ പൂര്‍ണമായും പാലിക്കുക, വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു സമരം. ഇതേ ആവശ്യങ്ങളുമായി 2015 ഡിസംബര്‍ 12നും കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തിയിരുന്നു. തെരുവുനായ് വിഷയത്തില്‍ കോടതി ഉത്തരവുകള്‍ പാലിക്കണമെന്നും ഇതുസംബന്ധിച്ച വിവരം അറിയിക്കണമെന്നും അഭ്യര്‍ഥിച്ച് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും കത്ത് അയച്ചെങ്കിലും മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് മാത്രമാണ് മറുപടി നല്‍കിയതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: