ബത്തേരി : വനാര്തിര്ത്തിയിലെ ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിരം ശല്യക്കാരനായ കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് വീഴ്ത്തി വനപാലകര്‍ കോളര്‍ഐഡി ഘടിപ്പിച്ചു വിട്ടയച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ കൊമ്പനെ തളക്കാന്‍ വനപാലകര്‍ ശ്രമം തുടങ്ങിയിട്ട്.
രണ്ട് വര്‍ഷം മുന്‍പ് കോളര്‍ ഐഡി ഘടിപ്പിച്ച കാട്ടുകൊമ്പനാണിതെന്നും പറയുന്നു. ബത്തേരി റേയ്ഞ്ചില്‍പ്പെട്ട കല്ലൂര്‍ 64 ല്‍ ശനിയാഴ്ച്ച രാവിലെ 8.30ന് വെറ്ററിനറി സര്ജന് അരുണ്‍ സെക്കറിയ വെച്ച ആദ്യ വെടിയില്‍ തന്നെ ലക്ഷ്യം കണ്ടതോടെ തുടര്‍ നടപടികള്‍ മുന്‍നിശ്ചയപ്രകാരം വളരെവേഗം നീങ്ങി. ഏറ്റവും പുതിയ ഇനത്തില്‍പ്പെട്ട ജിപിഎസ് കോളര്‍ ഐഡിയാണ് ഘടിപ്പിച്ചതെന്ന് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി. വനത്തിലേക്ക് മടങ്ങിയ കൊമ്പന്റെ കോളര്ഐഡിയില് നിന്നും താമസിയാതെ സിഗ്നല്‍ ലഭിച്ചു തുടങ്ങിയതായും ഇവര്‍ അറിയിച്ചു.
വനംവകുപ്പിന്റെ കോന്നിയില്‍ നിന്നുമുള്ള വെറ്ററിനറി സര്ജന് സി.എസ്. ജയകുമാര്‍, വയനാട് വന്യജീവി സങ്കേതത്തിലെ ഡോ. ജിജിമോന് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: