മാനന്തവാടി : കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിമൂന്നാമത് ഉദയ ഫുട്ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് ആറുവരെ വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍നടക്കും. ഒരുക്കങ്ങ ള്‍ പൂര്‍ത്തിയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട്കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറാ രോഗം ബാധിച്ചവര്‍ക്കും അനാഥാലയങ്ങള്‍ക്കും നിരവധിസഹായങ്ങള് ചെയ്യാന്‍ കഴിഞ്ഞു. ഫൈനല്നടക്കുന്ന ദിവസംതന്നെയാണ് സഹായങ്ങള്കൈമാറുക. സംസ്ഥാനത്തെ മികച്ചടീമുകളാ യ. മെഡിഗാര്‍ഡ് അരീക്കോട്, തമ്പ്രാന്ബോയ്സ് നിലമ്പൂര്‍, ഫരണ്ട്സ് എഫ്സികൊച്ചിന് തുടങ്ങിയ ടീമുകളും ടൂര്‍ണമെന്റിനെത്തുന്നുണ്ട്. വിജയികള്‍ക്ക് പി.പി.വി.മൂസ മെമ്മോറിയല്‍ വിന്നേഴ്സ് കപ്പും 15001 രൂപ പ്രൈസ് മണിയും കമ്മന പി. കൃഷ്ണന് നമ്പ്യാര്‍ മെമ്മോറിയല്‍ റണ്ണേഴ്സ് അപ്പും എളപ്പുപാറ ദേവസ്യയുടെ സ്മരണാര്‍ത്ഥം അപ്പച്ചന് എളപ്പുപാറ ആന്‍ഡ് ഫാമിലി കമ്മന നല്കുന്ന 10001 രൂപ പ്രൈസ്മണിയും നല്‍കും. പത്രസമ്മേളനത്തില്‍ സംഘാടകരായ പി.വി.എസ്.മൂസ, ഷംസുദീന്‍, സി.എസ്.ഹംസ, അലക്സ് കല്പകവാടി എന്നിവര്‍ പങ്കെടുത്തു.
ഉദയാ ഫുട്ബോൾ ടൂർണമെന്റ് മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂർ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: