പരപ്പനങ്ങാടി: ജല അതോറിറ്റിയുടെ പമ്പിങ്ങ് ലൈന്‍ മൂന്നിടങ്ങളിലായി പൊട്ടിയത് മൂലം ആറ് പഞ്ചായത്തുകളിലേക്കുളള കുടിവെള്ള വിതരണം മുടങ്ങി. പാറക്കടവ് പമ്പ് ഹൗസില്‍ നിന്നും ചേളാരി ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള പമ്പിങ്ങ് ലൈനാണ് പൊട്ടിയത്. തലപ്പാറ ദേശീയ പാതയില്‍ രണ്ടിടങ്ങളിലും പാലക്കലിലുമാണ് പൈപ്പ് പൊട്ടിയത്.ജല അതോറിറ്റിയുടെ പൈപ്പിന് മീതെ കൂടി കടന്നു പോകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്വന്തം പമ്പ് ഹൗസില്‍ നിന്നുള്ള പമ്പിങ്ങ് പൈപ്പ് അറ്റകുറ്റപ്പണിക്ക് തടസമാകുന്നുണ്ട്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ കുടിവെള്ള വിതരണം തടസം കൂടാതെ നടത്താനാകൂ റോഡ് വീതി കൂട്ടിയപ്പോള്‍ റോഡിന് അടിയിലായിപ്പോയ പൈപ്പുകളുടെ അറ്റകുറ്റപ്പണിക്ക് റോഡ് കുഴിക്കാന്‍ നാട്ടുകാര്‍ അനുവദിക്കാത്തതും പലപ്പോഴും ജലവിതരണത്തിനു് തടസം നേരിടാറുണ്ട്. പൈപ്പ് പൊട്ടലുകള്‍ തുടര്‍ക്കഥയായതോടെ തേഞ്ഞിപ്പലം, വള്ളിക്കുന്ന്, ചേലേമ്പ്ര, മൂന്നിയൂര്‍, പെരുവള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് കഴിഞ്ഞ മൂന്ന് ദിവസാമായി മുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: