തിരൂര്‍: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല തിരൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ സംസ്കൃത സെമിനാറിന് തുടക്കമായി. സംസ്കൃത വ്യാഖ്യാനസാഹിത്യത്തിന് കേരളത്തിന്റെ സംഭാവന എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കും. കാഞ്ചീപുരം കല്പിത സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വിഷ്ണു പോറ്റി ഉദ്ഘാടനം ചെയ്തു. സംസ്കൃത സാഹിത്യവിഭാഗം അദ്ധ്യക്ഷന്‍ ഡോ. ധര്‍മ്മരാജ് അടാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പസ് ഡയറക്ടര്‍ ഡോ.എല്‍.സുഷമ, സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഡോ.ഇ.കെ.രാജന്, കുഞ്ഞുമൊയ്തീന്, ഡോ.തിലകമണി, ഡോ.ബെര്‍ലി, ഡോ.ജെ.ഉണ്ണികൃഷ്ണപിള്ള, ഡോ.ബാബുരാജന്, ഡോ.രേഷ്മ, ഭരദ്വാജ്, പിടിഎ പ്രസിഡന്റ് എ.വി.ഹരീഷ്, ഇ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രക്രിയാസര്‍വസ്വത്തിന്റെ വ്യാഖ്യാനങ്ങളെ പരിയചപ്പെടുത്തി ഡോ.പി.നാരായണന് നമ്പൂതിരിയും വേദങ്ങളുടെ കേരളീയ വ്യാഖ്യാനങ്ങളെ മുന്‍നിര്‍ത്തി ഡോ.കെ.എ.രവീന്ദ്രനും ഡോ.കെ.ജി.പൗലോസും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സര്‍വകലാശാലയുടെ വിവിധ ക്യാമ്പസുകളില്‍ നിന്നുമുള്ള 500 ഓളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: