ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ക്ഷേത്രാചാരചടങ്ങുകള്‍ ഉള്ള ഒരു ക്ഷേത്രമാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള തെക്കുംകര തിരുവാണിക്കാവ്. പറപുറപ്പാടിനും പറയെടുപ്പിനും കുതിര വേലക്കുമെല്ലാം മറ്റൊരിടത്തും കാണാത്ത ഏറെ സവിശേഷതകളാണ് ഇവിടെ. സാധാരണ ക്ഷേത്രങ്ങളില്‍ പറയ്ക്ക് പോകുന്നത് പകല്‍ സമയത്താണെങ്കില്‍ ഇവിടെ അത്താഴപൂജക്ക് ശേഷമാണ്. ക്ഷേത്രത്തില്‍ കോമരമുണ്ടെങ്കിലും പറയെടുക്കാന്‍ ‘ഭഗവതിയുടെ പ്രതിനിധിയായി പോകുന്നത് ഇളയതാണ്.
പണ്ട് ക്ഷേത്ര പ്രതിഷ്ഠ നടത്തിയതും പൂജകള്‍ നിര്‍വഹിച്ചിരുന്നതും ഇളയതാണെന്നാണ് വിശ്വാസം. പറയക്ക് ഇത് കൊണ്ടാണ് അരീക്കര ഇല്ലത്തെ ഇളയത് പോകുന്നതത്രേ. ഇളയതിന്റെ കൈപിടിക്കുവാന്‍ പാലിശ്ശേരി തറവാട്ടിലെ അംഗംവേണം. മറ്റുക്ഷേത്രങ്ങളില്‍ ചെണ്ടയും ഇലത്താളവുമാണ് പ്രധാന വാദ്യമെങ്കില്‍ ഇവിടെ കൊമ്പും കുഴലുമാണ്. അതുകൊണ്ടുതന്നെ പറപുറപ്പാടല്ല, പടപുറപ്പാടാണെന്ന ഐതിഹ്യവും ഇവിടെ ബലപ്പെട്ടുനില്ക്കുന്നു.
ദാരികവധത്തിനായി രണകാഹളം മുഴക്കി ‘ഭഗവതി അശ്വവേതാളത്തിന്റെ പുറത്ത് കയറിപ്പോകുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പറ പുറപ്പാട് ദിവസം ദേവിയുടെ ചൈതന്യം തന്നിലേക്ക് ആവാഹിച്ചെടുക്കുന്ന ഇളയത് നടക്കുകയല്ല, ഇതിനായി പ്രത്യേകം അവകാശമുള്ള എടുപ്പന്മാര്‍ തോളില്‍ കയറ്റി ദേശങ്ങളിലെത്തി പറ സ്വീകരിക്കുകയാണ് ചെയ്യുന്നത്. അയിത്തവും തൊട്ടുകൂടായ്മയും കൊടികുത്തിവാണിരുന്ന കാലത്തും ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് ‘ഭഗവതിയുടെ പറപുറപ്പാടിലൂടെ നിലനില്‍ക്കുന്നത്.
കുംഭ‘മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് പറപുറപ്പാട്. ആദ്യ പറ സ്വീകരിക്കുന്നത്. ഹരിജന്‍ കുടുംബത്തില്നിന്നാണെന്നതാണ് ഏറെ സവിശേഷത. പറക്ക് കൂടെ പോകുന്ന ദേവിയുടെ (ഇളയത്) കഴുത്തില്‍ ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളിലുള്ള പട്ടുകളുണ്ടായിരിക്കും. ഐശ്വര്യം പ്രദാനം ചെയ്യുന്ന സമയത്ത് തുടുപ്പ് വര്‍ണവും, വിദ്യ പ്രദാനം ചെയ്യുന്ന സമയത്ത് ശുഭ്രവര്‍ണവും, ശത്രുക്കളെ വിജയിക്കുന്ന സമയത്ത് നീലവര്‍ണവും (കറുപ്പ്) മാണ് ദേവിക്കുള്ളത്. പറ പുറപ്പെട്ട് വേലദിവസം വരെയുള്ള ദിവസങ്ങളില്‍ പതിനായിരത്തിലേറെ പറകളാണ് സ്വീകരിക്കുക. രാത്രിസമയങ്ങളില്‍ കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ മാത്രമാണ് പറക്ക് പോകുന്നത്. കുംഭ‘മാസത്തിലെ മുപ്പെട്ട് ചൊവ്വാഴ്ചയാണ് വേലാഘോഷം.
പൊയ്കുതിരകളെയാണ് എഴുന്നള്ളിക്കുക. പനങ്ങാട്ടുകര, പുന്നംപറമ്പ്, തെക്കുംകര എന്നീ ദേശങ്ങള്‍ ഊഴമനുസരിച്ചാണ് വേല നടത്തുക. ഇത്തവണ പുന്നംപറമ്പ് ദേശത്തിനാണ് ചുമതല. ബ്രഹ്മഹത്യ പാപപരിഹാരത്തിനായി ‘ഭിക്ഷാടനം ചെയ്ത പരമശിവന് തന്റെ ‘ഭിക്ഷാപാത്രം നിറഞ്ഞപ്പോള്‍ വെച്ചനാട്’ പിന്നീട് മച്ചാടായി എന്നാണ് ഐതിഹ്യം. കരുമത്ര, തെക്കുംകര, വിരുപ്പാക്ക, മണലിത്തറ, പാര്‍ളിക്കാട് എന്നീ ആറു ദേശങ്ങള്‍ ഉള്‍പ്പെട്ട ഗ്രാമസമുച്ചയമാണ് മച്ചാട്. ഈ ദേശങ്ങളെല്ലാം പൊയ്കുതിരകളുമായി മാമാങ്ക ദിവസം ക്ഷേത്രത്തിലെത്തും.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: