പനമരം : പനമരം പാലം ജംഗ്ഷനിലെ ഗവണ്മെന്റ് യൂനാനി ആശുപത്രിയില്‍ രോഗികള്‍ക്കാവശ്യമുള്ള മരുന്നുകള്‍ ലഭ്യമാവാത്തത് കാരണം ആശുപത്രി അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നു.
പനമരം വലിയ പാലത്തിനുസമീപമുള്ള പഞ്ചായത്ത് കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വൃദ്ധരായ രോഗികള്‍ക്ക് ഇവിടെ എത്താന്‍ വളരെ പ്രയാസം നേരിടുകയാണ്. ആശുപത്രിയില്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമേ മരുന്നില്ലാത്ത കാര്യം രോഗി അറിയുകയുള്ളൂ. രോഗികള്‍ക്ക് പ്രാഥമികാവശ്യം നടത്തുന്നതിനുള്ള ഒരു സൗകര്യവും ഇവിടെയില്ല. ആശുപത്രി ബസ്സ്റ്റാന്റിലെ പഞ്ചായത്ത് കെട്ടിടത്തില്‍ മാറ്റാന്‍ ശ്രമം നടത്തി വരികയാണെന്ന് ഭരണകക്ഷി നേതൃത്വം പറയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു.
എന്നാല്‍ ഇത് യാഥാര്‍ഥ്യമായിട്ടില്ല. ഇവിടെ പരിശോധനക്ക് വരുന്ന രോഗികളെ മരുന്നിനായി കമ്പളക്കാട് ബസ്സ് സ്റ്റാന്റിനുസമീപത്തുള്ള സ്വകാര്യ യുനാനി ആശുപത്രിയിലേക്കാണ് അയക്കുന്നത്. ഈ ഹോസ്പിറ്റലിലെ ഉടമ പനമരത്ത് പ്രവര്‍ത്തിക്കുന്ന യുനാനി ആശുപത്രിയിലെ ലേഡി ഡോക്ടറുടെ ഭര്‍ത്താവാണ് എന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: