കല്‍പ്പറ്റ : പ്രവാസി മലയാളികള്‍ ഏറ്റവും കുറവുള്ള രണ്ടാമത്തെ ജില്ല വയനാടാണെന്ന് പ്രവാസി മലയാളി സെന്‍സസ്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക്വകുപ്പ് നടത്തിയ 2013 ലെ പ്രവാസിമലയാളി സെന്‍സസിന്റെ (വാല്യം രണ്ട്-പഞ്ചായത്ത് തലം) റിപ്പോര്‍ട്ട് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ 17,113 പ്രവാസികളാണുള്ളത്. ഏറ്റവുംകൂടുതല്‍ പ്രവാസികളുള്ളത് കല്പ്പറ്റബ്ലോക്കിലും (5,857), കുറവ് പനമരംബ്ലോക്കിലുമാണ് (2781). മാനന്തവാടിബ്ലോക്കില് 4,541 പേരും ബത്തേരി ബ്ലോക്കില്‍ 3,371 പേരുമാണ് പ്രവാസികള്‍. ജില്ലയില്‍ കൂടുതല്‍ പ്രവാസികളുള്ള പഞ്ചായത്ത് വെള്ളമുണ്ടയും കുറവുള്ളത് വെങ്ങപ്പള്ളിയുമാണ്. ജില്ലയിലെ പ്രവാസികളില്ഏറ്റവും കൂടുതല്‍പേര്‍ ജോലി ചെയ്യുന്നത് സൗദിഅറേബ്യയിലാണ്.
ജില്ലയിലെ പ്രവാസിമലയാളികളില്‍ ജോലിക്കാരായിട്ടുള്ളവരുടെഎണ്ണം 15660ആണ്. ഏറ്റവും കൂടുതല്‍പേര്‍ ജോലിക്കാരായിട്ടുള്ളത് വെള്ളമുണ്ടപഞ്ചായത്തിലുംഏറ്റവും കുറവ് വെങ്ങപ്പള്ളി പഞ്ചായത്തിലുമാണ്. 25-34 വയസ്സിനിടയില്‍ പ്രായമുള്ളവരാണ് ഏറ്റവും അധികം ജോലിക്കാരായിട്ടുള്ളത് (7027). വിശദവിവരങ്ങള്‍ സാമ്പത്തികസ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ www.ecstatkerala.gov.in എന്നവെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: