അമ്പലവയല്‍ : അമ്പലവയലിലെ റവന്യൂ ക്വാറികളില്‍ നിന്നും മിനറല്‍ ട്രാന്‍സിറ്റ് പാസ് കൈവശം വയ്ക്കാതെയും മതിയായ മറ്റ് രേഖകളില്ലാതെയും കടത്തിയ ആറ് ലോഡ് കരിങ്കല്ല് റവന്യൂ സ്ക്വാഡ് പിടിച്ചെടുത്ത് പിഴ ചുമത്തി. മതിയായ രേഖകളില്ലാതെ കരിങ്കല്ല് കടത്തിയ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കി. ക്വാറി ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് വരുന്നു. വരും ദിവസങ്ങളില്‍ സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.
കരിങ്കല്ല് കൊണ്ടുപോകുമ്പോള്‍ മിനറല്‍ ട്രാന്‍സിറ്റ് പാസില്‍ പറഞ്ഞ നിയമാവലി പ്രകാരം ക്വാറിയില്‍ നിന്ന് ലോറി പുറപ്പെടുന്ന സമയം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തണം. കൊണ്ടുപോകുന്ന സ്ഥലത്തേക്കുള്ള ദൂരം, എത്തിച്ചേരേണ്ട സമയം എന്നിവ ഉള്‍പ്പെടെ എല്ലാ കോളങ്ങളും ഡബിള്‍സൈഡ് കാര്‍ബണ്‍ ഉപയോഗിച്ച് പൂരിപ്പിക്കണം. അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: