ഇന്ന് വിപണിയില്‍ സുലഭമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യം നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അതില്‍ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് അവകാശപ്പെടുന്നത്. കറ്റാര്‍വാഴയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍ ഉണ്ട് എന്നതൊരു സത്യമാണ്. കറ്റാര്‍വാഴ ജ്യൂസ് പോലും ഇന്ന് ഏവര്‍ക്കും സുപരിചിതമായ ഒന്നാണ്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണ് കറ്റാര്‍വാഴ.
ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ നീര് ഉപയോഗിക്കാമത്രെ. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന് മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി.
ഇലനീര് പശുവിന് പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും. പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്.
കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ പലതാണ് എല്ലാതരത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഔഷധമാണിത്. ആയുര്‍വ്വേദത്തിലും അലോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുമുണ്ട്.
പലപ്പോഴും ഇത്തരത്തില്‍ കറ്റാര്‍വാഴ നല്കുന്ന ഔഷധഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഏറെയാണ് ആര്‍െ്രെതറ്റിസ് ഇന്ന് ചെറുപ്പക്കാരിലും കണ്ടു വരുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ പരിഹാരം കറ്റാര്‍വാഴയിലുണ്ട്. കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിയ്ക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കും. നഖം പൊട്ടുന്നത് ഒരു പ്രശ്നമാണെങ്കില്‍ അതിനും കറ്റാര്‍വാഴ ഒരു പ്രതിവിധിയായി പറയുന്നു.
കറ്റാര്‍വാഴ ജ്യൂസില്‍ ഒലീവ് ഓയില്‍, തേന്‍ എന്നിവ മിക്സ് ചെയ്ത് നഖത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി. താരന് മാത്രമല്ല മുടിസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കറ്റാര്‍വാഴയ്ക്ക് കഴിയും. കറ്റാര്‍വാഴ നീര് മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്പസമയം കഴിഞ്ഞ് കഴുകിക്കളയുക വരണ്ട മുടി മിനുസമുള്ളതാക്കാന്‍ ഏറ്റവും നല്ല പ്രകൃതിദത്ത ഔഷധമാണ് കറ്റാര്‍വാഴയുടെ നീര്. വെളിച്ചെണ്ണയും തൈരും കറ്റാര്‍വാഴ നീരില്‍ മിക്സ് ചെയ്ത് പുരട്ടുക. മുടി മിനുസമുള്ളതാക്കാന്‍ ഈ രീതിയും ഉപകരിക്കും.
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ ഉപകരിക്കും. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്കുന്നു.ചുമയും ജലദോഷവും മാറ്റാന്‍ ഉത്തമൗഷധമാണ് കറ്റാര്‍വാഴ. ഇതില്‍ ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. കറ്റാര്‍വാഴ നീരിനോടൊപ്പം അല്പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. പ്രത്യേകിച്ച് ശൈത്യകാലത്താണ് ദഹനപ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്.
എന്നാല്‍ എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കറ്റാര്‍വാഴയിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കറ്റാര്‍വാഴയില്‍ നീര്‍ക്കെട്ടും വേദനയും ശമിപ്പിക്കുന്ന ഘടകങ്ങളുണ്ട്. ഇത് സന്ധികളിലെയും പേശികളിലെയും വേദനയ്ക്ക് ആശ്വാസം നല്‍കും. കറ്റാര്‍വാഴയുടെ നീര് കഴിച്ചാല്‍ എരിച്ചിലും സന്ധികളിലെ വേദനയും കുറയും.
പല്ല്, മോണരോഗങ്ങള്‍ക്ക് കറ്റാര്‍വാഴ നീര് ശമനം നല്‍കും. പല്ലുകളും മോണയും വൃത്തിയാക്കാനുള്ള മൗത്ത് വാഷായും ഇത് ഉപയോഗിക്കാം. കറ്റാര്‍വാഴ നീര് പതിവായി ഉപയോഗിച്ചാല്‍ പല്ല് കേടുവരുന്നതും തടയാം.
കറ്റാര്‍വാഴയുടെ നീര് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഭേദമാക്കുകയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇത് വഴി നല്ല ആരോഗ്യവും ലഭിക്കും. കറ്റാര്‍വാഴയുടെ നീര് പതിവായി കുടിച്ചാലുള്ള ഒരു ഗുണമാണിത്. ഹൃദയസംബന്ധമായ രോഗങ്ങള്‍, മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന് എന്നിവയ്ക്കിടയാക്കുന്ന ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്.
ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും അതുവഴി ഹൃദയരോഗങ്ങള്‍ തടയാനും കറ്റാര്‍വാഴ നീര് ഫലപ്രദമാണ്. കറ്റാര്‍വാഴ ദോഷകരമായ കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നത് വഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ധം കുറയ്ക്കാനും നെഞ്ച് വേദന കുറച്ച് നെഞ്ചിടിപ്പ് സാധാരണ നിലയിലാക്കാനും കറ്റാര്‍വാഴ നീര് ഫലപ്രദമാണ്. ഇക്കാരണത്താല്‍ കറ്റാര്‍വാഴ നീര് പതിവായി കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: