ചവറ: കവി ഒഎന്‍വി കുറുപ്പിന്റെ മരണത്തില്‍ ശങ്കരമംഗലം കാമന്‍കുളങ്ങര സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പിടിഎയുടെ ആഭിമുഖ്യത്തില്‍ അനുശോചനയോഗവും പുഷ്പാര്‍ച്ചനയും നടന്നു. സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജീകിരച്ച കവിയുടെ ഛായാചിത്രത്തില്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. ഒഎന്‍വി കവിതകള്‍ കുട്ടികള്‍ ആലപിച്ചു. തുടര്‍ന്നു നടന്ന അനുശോചനയോഗത്തില്‍ പി. ടി. എ പ്രസിഡന്റ് വര്‍ഗീസ്. എം.കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ലിന്റാ മേരി, പി. ടി. എ പ്രതിനിധികളായ രാജേഷ്, സരിത, ഹരിഹരന്‍, അധ്യാപകരായ ഒ.കെ.ഷരീഫ്, ഷീലാകുമാരി, ലത, ബീന എന്നിവര്‍ സംസാരിച്ചു.
ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ പുഷ്പാര്‍ച്ചന നടത്തി.
















