തോല്‍പ്പെട്ടി: കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹനപരിശോധനക്കിടെ അധികൃതര്‍ രണ്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. തിരുനെല്ലി തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടുകൂടിയാണ് അതിര്‍ത്തി ചെക്ക ്പോസ്റ്റിലെ സെയില്‍സ് ടാക്സ് അധികൃതരും, എക്സൈസ് അധികൃതരും നടത്തിയ വാഹനപരിശോധനക്കിടെ ര ണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്.് കെഎസ്ആര്‍ടിസി ബസ്സിന്റെ സിറ്റിനടിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇരിട്ടി സ്വദേശികളായ പുതുപ്പള്ളി ജിന്സന് (42), ചെമ്പരത്തിയില്‍ നൗഷാദ് (49), പുതിയപ്പുരയില് അബ്ദുല്‍ഖാദര്‍ (49) എന്നിവരെയാണ് എക്സൈസ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്. കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട് മുഖ്യ കണ്ണിയായിരുന്നു ജിന്സന്. ഇയാള്‍ക്കെതിരെ ഇരിട്ടി പോലീസ് സ്റ്റേഷനില്‍ നിരവധി കേസ്സുകള്‍ നിവിലുണ്ട്. തുടര്‍ന്ന് മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ജോസഫിന് കഞ്ചാവും പ്രതികളെയും കൈമാറുകയായിരുന്നു.
എക്സൈസ് പ്രിവെന്റിവ് ഓഫീസര്‍ കെ.സുധീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിനേഷ്, സനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: