കല്‍പ്പറ്റ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന നമസ്തെ വയനാട് പദ്ധതി ഉദ്ഘാടനം പട്ടിക വര്‍ഗ്ഗ ക്ഷേമ യുവജന കാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിച്ചു. നൂതന ആശയങ്ങള്‍ക്ക് മുന്‍ഗണന നല്കി നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുവാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ,വിദ്യാഭ്യാസ, കാര്‍ഷിക, മൃഗസംരക്ഷണ, ക്ഷീര വികസന, വനിത, പട്ടികവര്‍ഗ്ഗ- പട്ടികജാതി ക്ഷേമം, ചെറുകിട വ്യവസായം, ടൂറിസം, ശുചിത്വം, സാമൂഹ്യ സുരക്ഷിതത്വം, ഐ.ടി തുടങ്ങീയ വിവിധ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നീ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നമസ്തെ വയനാട് പദ്ധതി ഒരുക്കിയിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. എം.വി.ശ്രോയാംസ്കുമാര്‍ എം എല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലയുടെ വിദ്യാഭ്യസ രംഗത്ത് നിരന്തര പ്രശ്നമായ ആദിവാസി വിദ്യാര്‍ത്ഥിക്കളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് ജില്ലാ- ഗ്രാമപഞ്ചായത്ത് തലത്തില്‍ ശക്തമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍- രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്വത്തോടെയാണ് നമസ്തെ വയനാട് 2016 വികസന കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, സംസ്ഥാന കെ.എം.എം.എല്‍ ചെയര്മാന് പി.പി.കരീം, ഹാഡ വൈസ് ചെയര്മാന് എന്‍.ടി. അപ്പച്ചന്, മില്‍മ ചെയര്മാന് പി.റ്റി. ഗോപാലക്കുറുപ്പ്, കിലാ അസോസിയേറ്റ് ഡയറക്ടര്‍ ജെ.ബി. രാജന്, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.എല്‍. പൗലോസ്, എന്‍.കെ.റഷീദ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വികസന-ക്ഷേമ- പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.സി.രാജപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: