പത്തനാപുരം: ശബരിമലയിലെ ആചാര അനുഷ്ടാനങ്ങള്‍ക്ക് ഭംഗം വരുത്തിയാല്‍ അതിന്റെ ദോഷഫലം അനുഭവിക്കേണ്ടി വരുന്നത് പന്തളം രാജകുടുംബാംഗങ്ങളാണന്ന് പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാള്‍ ശശികുമാരവര്‍മ്മ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയില്‍ അഗ്നിബാധ ഉണ്ടായപ്പോഴും മകരവിളക്കിനെ കളങ്കപ്പെടുത്താനുളള ശ്രമം നടന്നപ്പോഴും പന്തളം കൊട്ടാരത്തില്‍ ദുര്‍മരണങ്ങള്‍ ഉള്‍പ്പെടെസംഭവിച്ചു. തലവൂര്‍ ത്യക്കൊന്നമര്‍കോട് ദേവി ക്ഷേത്രത്തില്‍ നടന്ന കൊടിമര തൈലാധിവാസ (കൊടിമരത്തില്‍ എണ്ണ ഒഴിക്കുന്ന)ചടങ്ങ് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്ത്രീപ്രവേശനം ഒരു അയ്യപ്പഭക്തന്‍ പോലും ആഗ്രഹിക്കുന്ന ഒന്നല്ലന്നും ക്ഷേത്രങ്ങളിലെ ആചാരാഅനുഷ്ടാനങ്ങള്‍ ഭംഗം വരുത്താതെ കാക്കണമെന്നും ഇന്ന് മനുഷ്യരില്‍ തെറ്റിദ്ധാരണകള്‍ കൂടിവരികയാണന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തലവൂര്‍ ദേവസ്വം പ്രസിഡന്റ് ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജര്‍ കെ.ഗംഗാധരന്‍ പിള്ള, സെക്രട്ടറി കെ.ജി.ബാലകൃഷ്ണന്‍, കെ.സതീഷ്‌കുമാര്‍, ടി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ,ആര്‍.സുരേഷ് കുമാര്‍, എസ്.സനേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















