മാനന്തവാടി.:38 വര്‍ഷക്കാലം വയനാട് ജില്ലയിലെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച എം.പി .സ്വദേശന് യൂണിയന് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ചു.എന്‍.എസ്.എസ് ഇന്‍സ്ട്രക്ടര്‍ കൂടിയായിരുന്നു.തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ നിന്നാണ് വയനാട്ടിലേക്ക് 1980 ല്‍ യൂണിയന് സെക്രട്ടറിയായി നിയമിതനാകുന്നത്. ജില്ലയിലെ മൂന്ന് താലൂക്ക് യൂണിയന് രൂപവത്കരണത്തിലും നൂറ്റിയമ്പതോളം കരയോഗ രൂപവത്കരണത്തിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.വനിതാസമാജങ്ങളും ബാല സഭകളും ഇതിനിടയില്‍ രൂപം കൊടുത്തു.എന്‍.എസ്.എസ്സിന്റെ സാമൂഹ്യ സേവന വിഭാഗമായ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും തൊഴില്‍ യൂണിറ്റുകളുടെയും ശാക്തീകരണത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്.കരയോഗങ്ങള്‍ സാമൂഹ്യ സേവന സംരംഭങ്ങളിലും കര്‍മ്മ നിരതനായിരുന്നു.
എം.പി.സ്വദേശന് ബത്തേരി താലൂക്ക് എന്‍.എസ്.എസ് കരയോഗം യാത്രയയപ്പ് നല്കി. യൂണിയന് പ്രസിഡന്റ് പി.സി.ജയരാജന് അധ്യക്ഷത വഹിച്ചു.ഐക്കര ഗോപി,ഗോപാലകൃഷ്ണന് ,കെ.പി നാരായണന്,എന്‍.പി.വേണുഗോപാല്‍,കെ.ജി.പത്മനാഭന്,കെ.ഗംഗാധരന്,കെ.സുനില്ഡ കുമാര്‍,വി.കെ.രാജന്,ടി.എ.മുരളീധരന്,ഡി.രാമചന്ദ്രന്,എം.ജി.പത്മനാഭന്,കെ.എന്‍.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: