മാനന്തവാടി:മാനന്തവാടി മുനിസിപ്പാലിറ്റി ചിറക്കര ഡിവിഷനിലെ മൂന്നാം നമ്പര്‍ പ്രദേശത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായി നിര്‍മ്മിച്ച തടയണയുടെ പ്രവൃത്തിയില്‍ വന്‍അഴിമതി നടന്നതായി ആരോപണം.ഇത് സംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജിലന്‍സിന് പരാതി നല്കിയിരിക്കുയാണ്.യുഡിഎഫിന്റെ നേതൃത്വത്തിലുളള മുന്‍ പഞ്ചായത്ത് ഭരണസമിതിയിലെ വനിതാ അംഗത്തിനും കരാറുകാരനുമെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.ഇരുവരും പ്രഥമ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാര്‍ കൂടിയാണ്.201314 വര്‍ഷത്തില്‍ ചിറക്കര പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് പഞ്ചായത്ത് ഭരണസമിതി അഞ്ച് ലക്ഷംരൂപ അനുവദിച്ചത്.ചിറക്കരയിലെ മൂന്നാംനമ്പറിലെ സ്വാഭാവിക നീര്‍ച്ചാലിന് കുറുകെ തടയണ നിര്‍മ്മിച്ച് സംഭരിക്കുന്ന വെള്ളം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന പ്രവൃത്തിയിലാണ് വന്‍ക്രമക്കേട് നടന്നിട്ടുളളത്.
രണ്ടുമീറ്റര്‍ വീതിയിലും മൂന്ന് മീറ്റര്‍ നീളത്തിലുംനിര്മ്മിച്ച തടയണയുടെ നിര്‍മാണത്തിനായി നാനൂറ്റിഇരുപത്തിയഞ്ച്(425) ചാക്ക് സിമന്റ്,2.75ക്വിന്റല്‍ കമ്പി, പതിനായിരം ലിറ്റര്‍ സംഭരണശേഷിയുളള വാട്ടര്‍ടാങ്ക് എന്നിവ പര്‍ച്ചേസ് ചെയ്തയിനത്തില്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുളള 1,53000 രൂപയുടെ ബില്ല് വ്യാജമാണ്.
ആര്.കെ ട്രേഡേഴ്സ് എന്ന പേരിലുളള സ്ഥാപനത്തിന്റെ ബില്ലില്‍ ഉടമയുടെ ഒപ്പും സീലുംപതിപ്പിച്ചിട്ടില്ല.വളളിയൂര്‍കാവ് റോഡില്സ്ഥിതിചെയ്യുന്നതായി പറയുന്ന സ്ഥാപനത്തിന്റെതായി കൊടുത്തിട്ടുളള ഫോണ്‍നമ്പര്‍ മാനന്തവാടിയിലെ ഒരുഹോട്ടലിന്റേതാണ്. കൂടാതെ തടയണനിര്മ്മാണത്തിന് എണ്‍പത്തൊന്നു പേര് ചേര്‍ന്ന് മുന്നൂറ്റിനാല്പ്പത്തിയാറ് ദിവസം പ്രവൃത്തിയെടുത്ത വകയില്‍ 1,89,100രൂപയും കല്ല് മണല്‍ മെറ്റല്‍ എന്നിവ വാങ്ങിയയിനത്തില്‍72,000 രൂപയും കൈപ്പറ്റിയത് വ്യാജഒപ്പുകളിട്ട വൗച്ചറുകള്‍ നല്‍കിയാണ്. ചിറക്കരയിലെ തടയണ നിര്‍മ്മാണത്തിലെ അഴിമതിയില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തപക്ഷം ശക്തമായ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കെ.വി.സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സനീഷ് കുഞ്ചത്തൂര്‍,ഇ.കെ.പ്രേമന്,
പി.ഡി.റിജേഷ്, ശ്രീജിത്ത് കുപ്പളയില്, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: