മനാമ: ബഹ്റൈനില്‍ നടന്ന ജി.സി.സി തല റേഡിയോ നാടക മത്സരത്തില്‍ അനില്‍ സോപാനം സംവിധാനം ചെയ്ത ‘ചുടല’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ നാലാം തവണയാണ് അനില്‍ സോപാനം പുരസ്കാരങ്ങള്‍ നേടുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അനില്‍ സോപാനം സംവിധാനം ചെയ്ത നാടകമായിരുന്നു മികച്ച ജനപ്രിയ നാടകം ആയി തിരഞ്ഞെടുത്തിരുന്നത്.2012 മുതല്‍ ബഹ്റൈന്‍ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍ സോപാനം പത്തനംതിട്ട കോന്നി സ്വദേശിയാണ്.
‘സര്‍വൈവല്‍’ ആണ് മികച്ച രണ്ടാമത്തെ നാടകം.ഇതില്‍ അഭിനയിച്ച ദിനേശ് കുറ്റിയില്‍ മികച്ച നടനും സൗമ്യ മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രതീപ് പതേരിയാണ് മികച്ച രണ്ടാമത്തെ നടന്. ശബിനിയാണ് മികച്ച രണ്ടാമത്തെ നടി. ‘ചുടല’യുടെ സംവിധായകന് അനില്‍ സോപാനം മികച്ച സംവിധായകനും രമേഷ് കൈവേലി(നാടകംഇല്ലാതെ പോയൊരാള്) മികച്ച രണ്ടാമത്തെ സംവിധായകനുമായി.
മികച്ച സൗണ്ട് എഞ്ചിനിയര്‍: ഷിബിന്‍ ഡ്രീംസ്. ‘ഇല്ലാതെ പോയൊരാള്’ ആണ് ഏറ്റവും ജനപ്രിയ നാടകം. ജയശങ്കറിന് (നാടകംഒറ്റ)പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു.
പ്രഫ. അലിയാര്, ആനന്ദവല്ലി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. യുവര്‍ എഫ്.എം റേഡിയോ ചാനലും ബഹ്റൈന്‍ കേരളീയ സമാജത്തിനു കീഴിലൈ ‘സ്കൂള്‍ ഓഫ് ഡ്രാമ’യുമായിരുന്നു. മത്സരത്തിന്റെ സംഘാടകര്‍ 16 നാടകങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. ബഹ്റൈനു പുറമെ, ഖത്തര്‍,സൗദി എന്നിവിടങ്ങളില്‍ നിന്നുമുള്ള നാടകങ്ങളും മത്സരത്തിനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: