Categories: Wayanad

സിഡിഎസ് അയല്‍കൂട്ട ലിങ്കേജ് പ്രഖ്യാപിച്ചു

Published by

 

കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭ സി.ഡി.എസ്. അയല്‍കൂട്ട ലിങ്കേജ് നൂറ് ശതമാനം പ്രഖ്യാപിച്ചു. ഇതോടെ നഗരസഭയിലെ മുഴുവന്‍ അയല്‍കൂട്ടങ്ങള്‍ക്കും ബാങ്കുകളുമായി ലിങ്ക് ചെയ്തുകൊണ്ട് വായ്പ അനുവദിച്ചു.

അയല്‍കൂട്ട ലിങ്കേജ് പ്രഖ്യാപനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ആലി നിര്‍വ്വഹിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, മെമ്പര്‍ സെക്രട്ടറി ഷാരിഫ്, വൈസ് ചെയര്‍മാന്‍ എ.പി. ഹമീദ്, പി.പി.ആലി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വനിത, കെ.അജിത , സഫിയ അസീസ്, കെ. ഹാരീസ്, ഉഷ സുരേഷ് എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts