പത്തനംതിട്ട: മല്ലപ്പള്ളി ആനിക്കാട്ടിലമ്മശിവപാര്വ്വതിക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം 16 ന് കൊടിയേറി 23ന് ആറാട്ടോടുകൂടി സമാപിക്കും.ഇന്ന് 14 ന് ഉച്ചയ്ക്ക് 3 ന് വിളംബരഘോക്ഷയാത്ര.16 ന് വൈകിട്ട് 8 മണിക്ക് കൊടിയേറ്റ്,തുടര്‍ന്ന് നന്ദഗോപന് സംവിധാനം ചെയ്ത എന്റെ ആനിക്കാട്ടിലമ്മ ഡോക്യുമെന്റ്രി കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രകാശനം ചെയ്യുന്നു.രണ്ടാം ഉത്സവദിനമായ 17ന് വൈകിട്ട് 7.30ന് ഭക്തിഗാനസുധ,9.30ന് വാഴൂര്‍ മൗലികയുടെ നാടകം മൂന്നാം ഉത്സവദിനമായ 18ന് വൈകിട്ട് 7ന് ആനിക്കാട് ജയകുമാറിന്റെ സംഗ്ഗീതസദസ്സ്,9.30 ന് തിരുവനന്തപുരം സര്‍ഗ്ഗക്ഷേത്രയുടെ ന്യത്തനാടകം,നാലാം ഉത്സവമായ 19 ന് രാവിലെ 10ന് നൂറും പാലും വഴിപാട് തുടര്‍ന്ന് അന്നദാനം,വൈകിട്ട് 8ന് ന്യത്തന്യത്ത്യങ്ങള്‍,രാത്രി 10ന് കറുകച്ചാല്് സോജിയും കോട്ടയം സ്റ്റാന്‍ലിയും അവതരിപ്പിക്കുന്ന കോമഡിഷോ, അഞ്ചാം ദിവസമായ 20ന് രാവിലെ 10.30 ന് മതപ്രഭാഷണം,12 മണിക്ക് ഉത്സവബലിദര്‍ശനം,വൈകിട്ട് 7മുതല്‍ നടരാജഭജന്സ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ,രാത്രി 9.30ന് കാവടി ഹിഡുംബന്‍പൂജ,9.45 മുതല്‍ നാഗര്‍കോവില്‍ മെഗാവോയ്സിന്റെ ഗാനമേള,ആറാം ഉത്സവദിനമായ 21ന് രാവിലെ 10.30ന് മതപ്രഭാഷണം,12മണിക്ക് ഉത്സവബലിദര്‍ശനം,വൈകിട്ട് 7 ന് ശ്രീരാഗം മ്യൂസിക് കറുകച്ചാല്‍ അവതരിപ്പിക്കുന്ന ഭക്തിഗാനസന്ധ്യ,രാത്രി 10 മണിക്ക് കാവടിവിളക്ക്,ഏഴാം ഉത്സവദിനമായ 22ന് രാവിലെ 10 മുതല്‍ കാവടിയാട്ടവും കുംഭകുടവും,വൈകിട്ട് 7 ന് സേവ രാത്രി 11ന് പള്ളിവേട്ട എട്ടാം ഉത്സവദിനമായ 23 ന് രാവിലെ 10മണിക്ക് പൊങ്കാല സീരിയല്‍ ബാലതാരം അക്ഷരകിഷോര്‍ ഉല്‍ഘാടനം ചെയ്യും,ചടങ്ങില്‍ കാന്‍സര്‍ രോഗവിദഗ്ദന്‍ ഡോക്ടര്‍ വി പി ഗംഗാധരന്,നിര്‍മ്മല്‍ജ്യോതി പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ഗോപാല്‍ കെ നായര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.വൈകിട്ട് 5മണിക്ക് ആറാട്ടിന് തിടമ്പേറ്റുന്ന ഗജരാജന്‍ ചിറയ്ക്കല്‍ കാളിദാസന് പുല്ലുകുത്തി ജംഗ്ഷനില്‍ നിന്നും സ്വീകരണം,7 മണിക്ക് ചെന്നൈ ടി വി ശങ്കരനാരായണ് അവതരിപ്പിക്കുന്ന സംഗീതസദസ്സ് രാത്രി 10ന് ആറാട്ട് വരവ്,രാത്രി 1ന്കളമെഴുത്തും പാട്ടും തുടങ്ങിയവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: