കല്പറ്റ-സര്‍ഗശേഷിയെ ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനു ഉപയോഗപ്പെടുത്തിയ പ്രതിഭാധനനെയാണ് ഒ.എന്‍.വിയുടെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായതെന്ന് വയനാട് പ്രകൃതി സംക്ഷണ സമിതി പ്രവര്‍ത്തകരായ എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, എ.വി.മനോജ്, ബാബു മൈലമ്പാടി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രചനകളിലൂടെ മാത്രമല്ല, സാന്നിധ്യംകൊണ്ടും പരിസ്ഥിതി സംരക്ഷണ പരിപാടികളെ ശാക്തികരിച്ച മഹാനായ കവിയാണ് ഒ.എന്‍.വി. വയനാടന്‍ വനങ്ങളിലെ അടച്ചുവെട്ടിനും തെരഞ്ഞുവെട്ടിനും എതിരെ നടത്തിയ പോരാട്ടങ്ങങ്ങളില്‍ അദ്ദേഹം പ്രകൃതി സംരക്ഷണ സമിതിക്കൊപ്പം നിന്നു. എടക്കല്‍ ഗുഹ സംരക്ഷണ പ്രക്ഷോഭങ്ങളിലും കബനിനദി സംരക്ഷണ യജ്ഞത്തിലും ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകരുമായി കവി തോള്‍ചേര്‍ന്നു. സൈലന്റ്വാലി കാടുകളുടെ സംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ സുഗതകുമാരിയടക്കമുള്ള സാഹിത്യ, സാംസ്കാരിക നായകര്‍ക്കൊപ്പം മുന്‍നിരയില്‍ നില്‍ക്കുകവഴി ദേശത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ഒ.എന്‍.വി തെളിയിച്ചത്-സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: