കല്‍പ്പറ്റ : കേരള സാമൂഹ്യ സുരക്ഷാമിഷന്റെയും കല്പറ്റ നഗരസഭയുടെയും വയോമിത്രം പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ നഗരസഭയിലെ പൊന്നടയില്‍ പുതിയ വയോമിത്രം മൊബൈല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. 65 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് മൊബൈല്‍ ക്ലിനിക്കുകളിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന് , പാലിയേറ്റീവ് സേവനങ്ങള്‍, കൗണ്‍സിലിംങ്ങ് എന്നിവ നല്കി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് വയോമിത്രം. നിലവില്‍ നഗരസഭയിലെ ഇരുപത്തിയൊന്നോളം വ്യത്യസ്ത കേന്ദ്രങ്ങളിലായി തിങ്കള്‍ മുതല്‍ വെള്ളി വരെ മൊബൈല്‍ ക്ലിനിക്ക് സേവനം നല്കി വരുന്നു. വയോമിത്രം പദ്ധതിയില്‍ ഇതുവരെയും നഗരസഭയിലെ 2235 ഓളം പൗരന്മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊന്നട അംഗണ്‍വാടിയില്‍ നടന്ന ചടങ്ങില്‍ പുതിയ വയോമിത്രം മൊബൈല്‍ ക്ലിനിക്കിന്റെ് ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് എ.പി. ഹമീദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.പി. ആലി, വാര്‍ഡ് കൗണ്‍സിലര്‍ രുഗ്മിണി, വയോ മിത്രം മെഡിക്കല്‍ ഓഫീസര്‍ ട്രീസ സെബാസ്റ്റ്യന്‍ , കേരള സാമൂഹ്യ സുരക്ഷാ മിഷന് കോ- ഓര്്ഡിനേറ്റര് സിനോജ് പി. ജോര്‍ജ്, സരോജിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: