കാസര്‍കോട്: 1995 ജനുവരി ഒന്നു മുതല്‍ 2016 ജനുവരി 31 വരെയുളള കാലയളവില്‍ നിയമാനുസൃതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കുന്നതിന് കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മാര്‍ച്ച് 31 വരെ അവസരം ഒരുക്കി. എംപ്ലോയ്മെന്റ് കാര്‍ഡുമായി നേരിട്ടോ ദൂതന് മുഖേനയോ അപേക്ഷ നല്‍കണം. ജോലി ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തവര്‍ക്കും യഥാസമയം ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായി സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: