കല്‍പ്പറ്റ: കല്‍പ്പറ്റയിലും പരിസരങ്ങളിലുമായി രണ്ട് കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി. കുരങ്ങ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ എത്തി കുരങ്ങുകളുടെ ആന്തരീകാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചു. കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രം, കല്‍പ്പറ്റ കോടതി എന്നിവയുടെ പരിസരങ്ങളിലാണ് കുരങ്ങുകള്‍ ചത്തത്. ഈ വിവരം ശ്രദ്ധയില്‍പെട്ടത് വ്യാഴാഴ്ചയാണ്. ആലപ്പുഴ നാഷണല്‍ വൈറോളജി യൂണിറ്റിലെ ശാസ്ത്രഞ്ജനായ ഡോ. ആര്. ബാലസുബ്രഹ്മണ്യന്, എപ്പിഡോമോളജിസ്റ്റ് ഡോ. കെ. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. കുരങ്ങുകളുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി പുക്കോട് വെറ്ററിനറി കോളജിലേക്ക് മാറ്റി. കുരങ്ങുകളുടെ ശരീരത്തു നിന്ന് ചെള്ളുകളെയും ശേഖരിച്ച് പരിശോധനക്കയച്ചു. കുരങ്ങ് പനി മൂലമാണോ കുരങ്ങുകള്‍ ചത്തതെന്ന കാര്യം വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം വ്യക്തമാവുകയുള്ളു. കുരങ്ങുകള്‍ ചത്ത സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: