കരുവാരക്കുണ്ട്: ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ മോഷ ണം നടന്നു. കഴിഞ്ഞ ദിവ സം രാത്രിയില്‍ ശ്രീകോവില്‍ കുത്തിപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ ശ്രീകോവിലിന് ഉള്‍വശം അലങ്കോലമാക്കി. ഉപദേവതയായ ദുര്‍ഗ്ഗദേവിയുടെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടതായി ക്ഷേത്രഭാരവാഹികള്‍ അറിയിട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാ ണ് ക്ഷേത്രം. ഭാരവാഹികള്‍ പോലീസില്‍ പരാതി നല് കി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: