കൊല്ലം: ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹകരണത്തോടെ സ്‌നേഹപൂര്‍വ്വം കൊല്ലം പദ്ധതിയുടെ ഭാഗമായി കൊല്ലം മുണ്ടയ്‌ക്കല്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഓര്‍ത്തോ, ഡെര്‍മറ്റോളജി, സൈക്യാട്രി, ജനറല്‍ മെഡിസിന്‍, ഇഎന്‍ ടി വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശാന്തിനി ശുഭദേവന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സൈജു ഹമീദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു
















