കരുനാഗപ്പള്ളി: രണ്ടാം ഭാര്യയെ ഒഴിവാക്കി മൂന്നാമതും വിവാഹം കഴിക്കാനുള്ള ഭര്‍ത്താവിന്റെ നീക്കത്തിനെതിരെ ഭാര്യയുടെയും മകന്റെയും നിരാഹാര സമരം. കുലശേരപുരത്താണ് ഭര്‍ത്താവിന്റെ നീക്കത്തിനെതിരെ ഭാര്യ നിരാഹാരസമരവുമായി രംഗത്ത് എത്തിയത്.
കുലശേഖരപുരം പഞ്ചായത്തിന് സമീപം ഇടിച്ചിലേത്ത് വീട്ടില്‍ താമസിക്കുന്ന മുഹമ്മദ് അനസിന്റെ ഭാര്യ ചഞ്ചു(28), മകന്‍ അബ്ദുള്‍റസാക്ക് (ഒന്നര വയസ്) എന്നിവരാണ് നിരാഹാരം നടത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് ആലപ്പുഴ സ്വദേശിയായ ചിഞ്ചുവിനെ മുഹമ്മദ് വിവാഹം കഴിക്കുന്നത്. വിദേശത്ത് ജോലിയുള്ള ഇയാള്‍ വിവാഹം ശേഷം ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. അന്നുമുതല്‍ ആലപ്പുഴയിലെ സ്വന്തം വീട്ടിലായിരുന്നു ചിഞ്ചു താമസിച്ചിരുന്നത്.
ഭര്‍തൃഗൃഹത്തില്‍ നിന്നും തനിക്ക് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ചിഞ്ചു പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാളെ പറ്റി വിവരമില്ലാത്തതിനാലാണ് ചിഞ്ചു കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ തന്നെ ഇവര്‍ ഒഴിവാക്കിയെന്ന് മനസിലാക്കിയ ചിഞ്ചു കൂട്ടിയുമായി വീടിന് മുന്നില്‍ നിരാഹാരം ഇരിക്കുകയായിരുന്നു.
















