പാലക്കാട്: ഒഎംസി നാരായണന് നമ്പൂതിരിപ്പാട് സ്മാരക ദേവീപ്രസാദം ട്രസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചു. സംസ്കൃതത്തിന് ഡോ. ഭാരതി, മലയാളസാഹിത്യത്തിന് കെ.വി. രാമകൃഷ്ണന്, കഥകളിക്ക് മാടമ്പി സുബ്രഹ്മണ്യന്, വേദത്തിന് ചെറുമുക്ക് നാരായണന് നമ്പൂതിരി എന്നിവരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് ചെയര്മാന് ഒ.എം. ദമോദരന് നമ്പൂതിരിപ്പാട്, ഒ.എം. നാരായണന്, ഒ.എം ഹരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഈ മാസം 28ന് വൈകീട്ട് നാലരക്ക് വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. നോവലിസ്റ്റ് പി. വത്സല ഉദ്ഘാടനം ചെയ്യും. കെ.വി. അഷ്ടമൂര്‍ത്തി അധ്യക്ഷത വഹിക്കും. ഡോ. സുവര്‍ണ്ണ നാലപ്പാട് മുഖ്യാതിഥിയായിരിക്കും. ഇതോടാനുബന്ധിച്ച് ഒളപ്പമണ്ണ മന ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: