പടിഞ്ഞാറത്തറ: ആദിവാസി വൃദ്ധനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പടിഞ്ഞാറത്തറ കുറ്റിയാംവയല്‍ മംഗലംകുന്ന് കോളനയിലെ കരിക്കനെന്ന അറുപത്തിയഞ്ചുകാരനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിയാംവയല്‍ സ്വദേശി നകുലനെ പടിഞ്ഞാറത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു. നകുലന് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. മുമ്പും ഇതേ കോളനിയിലെ ഒരു യുവാവിനെ നകുലന് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ കുറച്ച് നാള് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നതായും പൊലീസ് അറിയിച്ചു. കാടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ ഒറ്റക്കാണ് നകുലന് താമസിക്കുന്നത്.ഇന്ന് വൈകീട്ട് നാലരയോടെ കുറ്റിയാംവയല്‍ പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കരിക്കാനെ യാതൊരു പ്രകോപനവുമില്ലാതെ കത്തി കൊ് നകുലന് കുത്തുകായായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന കരിക്കനെ വാര്‍ഡംഗം ചാന്ദ്നി ഷാജിയും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കരിക്കനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറത്തറ പൊലീസെത്തി കാടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്ന് നകുലനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെയും നകുലന് കത്തി വീശി പരാക്രമങ്ങല്‍ സൃഷ്ടിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: