മഞ്ചേശ്വരം: 1884 മുതല്‍ മഞ്ചേശ്വരത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം മാറ്റാനുള്ള ഗൂഢനീക്കത്തിനെതിരെ ബിജെപി മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്കി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, താലൂക്ക് വികസന സമിതി അധ്യക്ഷനുമായ എ.കെ.എം അഷറഫിന്റെ അധ്യക്ഷതയില്‍ നടന്ന വികസന സമിതി യോഗത്തിലാണ് സബ് രജിസ്ട്രാര്‍ ഓഫീസ് മാറ്റാന്‍ തീരുമാനമെടുത്തത്.
ഭൂമാഫിയയുടേയും, മണല്‍ മാഫിയയുടേയും, മുസ്ലിംലീഗിന്റെയും രാഷ്ട്രീയ ഒത്താശക്കും സമ്മര്‍ദ്ദത്തിനും വഴങ്ങിയാണ് ഈ നീക്കം. ഇത് എന്തുവിലകൊടുത്തും തടയുമെന്ന് ബിജെപി അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് യോഗേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ.നവീന്‍രാജ്, യാദവ ബഡാജെ, പഞ്ചായത്ത് ഉപാധ്യക്ഷന്മാരായ വിന്‍സി, രാജേഷ്, ബാബു മാസ്റ്റര്‍, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സന്തോഷ്, നവീന്‍ കുമാര്‍, ദീക്ഷിത്, രാജേഷ് മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: