കല്‍പ്പറ്റ:സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ജില്ലാ പോലീസ്, റവന്യൂ റൈവല്‍സ്, ഗ്രീന്‍സ് വയനാട്, ഹെല്‍ത്ത് ഫൈറ്റേഴ്സ്, മാസ്റ്റേഴ്സ് ഓഫ് എജ്യുക്കേഷന്‍, കൊമേഴ്സ്യല്‍ ടാക്സ് ആക്ടീവ് റൈഡേഴ്സ്, കെ.എസ്.ഇ.ബി പവര്‍ സ്ട്രൈക്കേഴ്സ്, കെ.എസ്.ആര്.ടി.സി സൂപ്പര്‍ എക്സ്പ്രസ് ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇന്ന് നടന്ന മത്സരത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ടീം മാസ്റ്റേഴ്സ് പി.ഡബ്ല്യു.ഡി പാന്തേഴ്സിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പി.ഡബ്ല്യു.ഡി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തു. ജോണ്സണ് (24) ആണ് ടോപ്പ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ മാസ്റ്റേഴ്സ് ടീം ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. 20 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 27 റണ്‍സും രണ്ട് വിക്കറ്റും നേടിയ പി.കെ ജയനാണ് മാന്‍ ഓഫ് ദി മാച്ച്.
മറ്റു മത്സരങ്ങളില്‍ ജില്ലാ പോലീസ് ടീം എട്ട് വിക്കറ്റിന് കൊമേഴ്സ്യല്‍ ടാക്സ് ആക്ടീവ് റൈഡേഴ്സിനെ പരാജയപ്പെടുത്തി. ആറ് ബൗണ്ടറികള്‍ സഹിതം 37 റണ്‍സും ഒരു വിക്കറ്റും നേടി പോലീസ് ടീമിന്റെ ജാക്സന് മാന്‍ ഓഫ് ദി മാച്ചായി. കെ.എസ്.ആര്.ടി.സി സൂപ്പര്‍ എക്സ്പ്രസ് 54 റണ്‍സിന് ഇറിഗേഷന്‍ വാട്ടര്‍ വണ്ടേഴ്സിനെയും പരാജയപ്പെടുത്തി. കെ.എസ്.ആര്.ടി.സിക്കായി ഷിജോയ്, സനല്‍ എന്നിവര്‍ 31 റണ്‍സ് വീതം നേടി. ഷിജോയ് ആണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: