ബത്തേരി : ബത്തേരി ശ്രീ മാരിയമ്മന്‍ ക്ഷേത്രമഹോ ത്സവം ഫെബ്രുവരി 24 മുത ല്‍ മാര്‍ച്ച് ഒന്നുവരെ നട ക്കും. ഉത്സവത്തോടനുബന്ധിച്ച് വിദ്യാഗോപാലമന്ത്രാര്‍ച്ചന, സര്‍വ്വൈശ്വര്യപൂജ, ശനിദോഷനിവാരണപൂജ എന്നിവ നടക്കും. ഫെബ്രുവരി 28ന് രാവിലെ 9.30ന് ക്ഷേത്രാങ്കണത്തിലെ പ്രത്യേകം തയ്യാറാക്കിയ അര്ച്ചനമണ്ഡപത്തില് വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തപ്പെടും. ഫെബ്രുവരി 26ന് സര്‍വ്വൈശ്വര്യ പൂജയും 27ന് ശനിദോഷ നിവാരണപൂജയും നടക്കും.
അര്ച്ചനക്കാവശ്യമായ ഇല, പൂവ്, വിളക്ക് എന്നിവ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരണം. പൂജകളില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് നല്‍കണം.
വിവരങ്ങള്‍ക്ക് ഫോണ്‍ : 04936 224445, 9947430097, 9447083543, 9388448367.
പ്രതികരിക്കാൻ ഇവിടെ എഴുതുക: