തിരുവല്ല: പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്റെ 138-ാമത് ജന്മദിനാഘോഷങ്ങള് 14 മുത ല്‍ 20വരെ ദൈവസഭ ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര നഗറില്‍നടക്കും. 14ന് രാ വിലെ ഗുരുദേവ മണ്ഡപത്തി ലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം സഭാ പ്രസിഡന്റ് വൈ. സദാശിവന് കൊടിയേ റ്റുകര്മ്മം നില്വ്വഹിക്കും. തുടര്‍ന്ന് അടിമസ്മാരക സ് തംഭത്തില് പുഷ്പാര്‍ച്ചന നടക്കും. വൈകിട്ട് നാലിന് പൊ യ്ക പ്രദക്ഷിണം. രാത്രി 8ന് നടക്കുന്ന എട്ടുകര സംഗമ ത്തില്‍ കെ.ആര്. സോമന് അ ദ്ധ്യക്ഷത വഹിക്കും. വൈ. സ ദാശിവന്‍ ഉദ്ഘാടനം ചെ യ്യും. 15ന് ഉച്ചയ്ക്ക് 3ന് യുവജനസംഘം വൈസ്പ്രസിഡന്റ് രഞ്ജിത് പുത്തന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി-യുവജന-പ്രതിനിധി സംഗമം വൈസ് പ്രസിഡന്റ് എം.എസ്. കുട്ടപ്പ ന് ഉദ്ഘാടനം ചെയ്യും.
16ന് രാവിലെ 11ന് എംപ്ലോ യിസ് ഫോറം സംഘടിപ്പിക്കു ന്ന സെമിനാര്‍ എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെ റ്റേഴ്സ് ഡയറക്ടര്‍ ഡോ. പി.എസ്. രാധാകൃഷ്ണന് ഉദ് ഘാടനം ചെയ്യും. രാത്രി 8ന് നടക്കുന്ന മതസമ്മേളനം ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലിത്ത ഉദ് ഘാടനം ചെയ്യും.
17ന് ഉച്ചയ്ക്ക് 3.30ന് ഭക്തി ഘോഷയാത്ര ആരംഭിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജൂവ ല്‍ ഓറം ഉദ്ഘാടനം ചെയ്യും. വൈ. സദാശിവന് അധ്യക്ഷ തവഹിക്കും. ഡോ. ബി സൈയ് സോംങ്കര ശാസ്ത്രി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സ്വാമി ജ്ഞാനതപ സ്വി ആദിയാര്ദീപം ജന്മദിന സപ്ലിമെന്റിന്റെ പ്രകാശനം നിര്‍വ്വഹിക്കും.
എംപിമാരായ ആന്റോ ആന്റണി, റിച്ചാര്‍ഡ് ഹേ, ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന അ ദ്ധ്യക്ഷന് കുമ്മനം രാജശേഖരന് എന്നിവര്‍ മുഖ്യ അ തിഥികളായിരിക്കും. പിന്ന ണി ഗായകന് എം.ജി. ശ്രീകുമാര്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
18ന് രാവിലെ ജന്മംതൊഴീല് ദീപാര്‍ച്ചനയ്ക്ക് ശേഷം പ്രസിഡന്റ് വൈ. സദാശിവന് ജന്മദി നസന്ദേശം നല്‍കും. ഉച്ചകഴി ഞ്ഞ് 2ന് നടക്കുന്ന ജന്മദിന സ മ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാ ണ്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. എ. ജയശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് നടക്കുന്ന സാംസ്കാരിക സമ്മേ ളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ് ഘാടനം ചെയ്യും.
7ന് നടക്കുന്ന വിദ്യാര്ത്തഥി- യുവജന-മഹിളാ സമ്മേളനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെ യ്യും. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാ ബു സെബാസ്റ്റ്യന്‍ മുഖ്യാതിഥി ആയിരിക്കും. സിന്‍ഡിക്കേറ്റ് അംഗം പ്രഫ സതീഷ് കൊച്ചുപറമ്പില്‍ മുഖ്യ പഭാഷണം നടത്തും. ജന്മദിനഘോഷങ്ങള്‍ക്ക്
ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് വൈ. സദാശിവന്, ജനറല്‍ സെക്രട്ടറി സി.കെ. നാരായണന്. ജോ. സെക്രട്ടറി, കെ.ടി. വിജയന്, മീഡിയാ കണ് വീനര് വി.കെ. ചെല്ലകുമാര്‍, കൗ ണ്‍സില്‍ അംഗം ചന്ദ്രബാബു കൈനകരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: