കരുവാരക്കുണ്ട്: സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടത്തില്‍ കല്‍ക്കുണ്ടിലെ വിനോദ സഞ്ചാര മേഖലയിലെ മണലിയാംപാടം റോഡിലെ ഒന്നര ഏക്കറോളം റബ്ബര്‍ കൃഷി കത്തി നശിച്ചു. തെങ്ങുംപളളികുന്നേല് ലാലിച്ചന്‍ മാത്യുവിന്റെ കൃഷിയിടമാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.ടാപ്പിംങ് നടത്തുന്ന ഇരുനൂറോളം റബ്ബറുകളാണ് കത്തി നശിച്ചത് .കേരളാംകുണ്ട് വെളളച്ചാട്ടം ടൂറിസം മേഖലയിലേക്ക് എത്തുന്ന സഞ്ചാരികളാണ് തീയിടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഒഴിഞ്ഞ പ്രദേശങ്ങളില്‍ തമ്പടിച്ച് ഭക്ഷണം പാകം ചെയ്യുന്നവരും, പുകവലിക്കുന്നവരുമാണ് ഇതിന് പിന്നിലെന്നാണ് കര്‍ഷകര്‍ പറയുന്നത്.കല്‍ക്കുണ്ട് മേഖലയില്‍ സാമുഹ്യ ദോഹികളുടെ വിളയാട്ടം വ്യാപകമാണ് .വിനോദ സഞ്ചാരികള്‍ കൃഷിയിടത്തിലിറങ്ങി കൊക്കോ, ജാതി തുടങ്ങി കൃഷികള്‍ പറിക്കുകയും നശിപ്പിക്കുകയും ചെയുന്നത് വ്യാപകമാണ് . കഴിഞ്ഞ വര്‍ഷം കല്‍ക്കുണ്ടിലെ കൃഷിയിടത്തിന് തീവെച്ച കോട്ടക്കല്‍ സ്വദേശികളായ രണ്ട് യുവാകളെ നാട്ടുകാര്‍ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: