കൊട്ടിയം: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും വ്യാപകമായി പടര്‍ന്നുപിടിച്ചിട്ടും അധികൃതര്‍ മൗനത്തില്‍. കണ്ണനല്ലൂരിന് സമീപവും പാങ്കോണം വാര്‍ഡ്, ചാണിക്കല്‍ ഭാഗങ്ങളിലുമാണ് രോഗം വ്യാപിക്കുന്നത്. എന്നാല്‍ വേണ്ട മുന്‍കരുതലെടുക്കാനോ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ബോധവല്‍ക്കരണം നടത്താനോ ആരും ഇതുവരെ തയ്യാറായിട്ടില്ല. തൃക്കോവില്‍വട്ടത്തെ പിഎച്ച്‌സിയില്‍ ജനസംഖ്യാനുപാതികമായി ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യമാണ് ചേരീക്കോണം അടക്കമുള്ള സമീപപ്രദേശങ്ങളെയും ഒരുമാസത്തിലധികമായി പകര്‍ച്ചവ്യാധി ഉണ്ടാകുന്ന അവസ്ഥയിലേയ്‌ക്ക് എത്തിച്ചിരിക്കുന്നത്. തൃക്കോവില്‍വട്ടത്തെ പഞ്ചായത്ത് ആരോഗ്യക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റിയും പ്രശ്‌നത്തില്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. കണ്ണനല്ലൂരിലും പരിസരത്തെയും ബേക്കറികളിലും മറ്റും വൃത്തിഹീനമായി പാനീയങ്ങള്‍ വിറ്റഴിക്കുന്നതായി പരാതിയുയര്‍ന്നിട്ടും പരിശോധനകള്‍ വേണ്ടവിധം ഉണ്ടായിട്ടില്ലത്രെ. ശുദ്ധമായ ജലം, നാരങ്ങാവെള്ളവും കൂള്‍ഡ്രിംഗ്‌സും ജ്യൂസും ഉണ്ടാക്കാന്‍ മിക്കയിടത്തും ഉപയോഗിക്കുന്നില്ലെന്നും പരാതിയുണ്ട്. നടപടിയെടുക്കേണ്ടവര്‍ ഇവിടെയുള്ള കടകളില്‍ മാസങ്ങള്‍ പിന്നിട്ടാല്‍ പോലും പരിശോധന നടത്താറില്ലൊണ് നാട്ടുകാര്‍ പറയുന്നത്. തൃക്കോവില്‍വട്ടം പിഎച്ച്‌സിയും ഇക്കാര്യം ഇതുവരെ ഗൗരവമായി എടുത്തിട്ടില്ലെന്നാണ് പരാതി.തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി
വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചേര്‍ന്നു
















