ചവറ: ക്ഷേത്രങ്ങള്‍ നാടിന്റെ ഐശ്വര്യമാണെന്നും ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ കാലോചിതമായി പുനരുദ്ധരിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന ഭജനമഠത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനത്തെകുറിച്ചു സര്‍ക്കാരും ദേവസ്വംബോര്‍ഡും ഭക്തജനങ്ങളും ഒരേ നിലപാടിലാണെന്നും ഇതിനുവേണ്ടി ഏതറ്റംവരെ പോകാനും ദേവസ്വം ബോര്‍ഡ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഉപദേശകസമിതി പ്രസിഡന്റ് ചവറ ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. ദേവസ്വംബോര്‍ഡ് അംഗം പി.കെ.കുമാരന്‍, ചീഫ് എഞ്ചിനിയര്‍, ജി. മുരളീകൃഷ്ണന്‍, എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സി.ടി പത്മകുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ഗീതമ്മാള്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ എസ്.പുഷ്പാസനന്‍, സബ്്രഗൂപ് ഓഫീസര്‍ പ്രസന്നന്‍പിള്ള, എം.കെ. ശിവശങ്കരപിള്ള, സി.കെ.ശശിധരന്‍പിള്ള, ഉപദേശകസമിതി സെക്രട്ടറി വി. പത്മകുമാര്‍, കെ.ജയകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
















