കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ പൊങ്ങന്‍ പാറ 11ാം വാര്‍ഡിലെ ഐക്കര ഏലായിലെ കര്‍ഷകരായ തെക്കേതുണ്ടില്‍ പ്രസന്നന്‍ പിള്ള സുധാകരന്‍പിള്ള, ശശിധരന്‍പിള്ള എന്നിവരുടെ വെറ്റക്കൊടി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. സംഭവമറിഞ്ഞ് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബൈജു ചെറു പൊയ്‌ക, മധു വട്ടവിള, പുത്തൂര്‍ രാജേഷ്, ഗോപിനാഥന്‍പിള്ള, ബൈജു എന്നിവര്‍ കൃഷിസ്ഥലം സന്ദര്‍ശിച്ചു. ആഴ്ചയില്‍ 8000 മുതല്‍ 10000 രൂപ വരെ വരുമാനം ലഭിക്കുമായിരുന്ന വെറ്റക്കൊടി നശിപ്പിച്ചവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കര്‍ഷകര്‍ക്ക് ഉടന്‍ അര്‍ഹമായ ധനസഹായം നല്‍കണമെന്നും ബൈജു ചെറുപൊയ്‌ക ആവശ്യപെട്ടു.
















