മീനങ്ങാടി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. മീനങ്ങാടി കെ.എസ്.എഫ്.ഇ. ജീവനക്കാരിയായ അമ്പലവയല്‍ നെല്ലറച്ചാല്‍ അജീഷിന്റെ ഭാര്യ സുനിത(25)യാണ് മരിച്ചത്. ദേശീയ പാതയില്‍ മീനങ്ങാടിക്കടുത്ത് 54ല്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. മീനങ്ങാടി ഭാഗത്തേക്ക് വന്ന ലോറിയും സുനിത സഞ്ചരിച്ച ഇരുചക്രവാഹനവും ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: