കല്‍പ്പറ്റ : വയനാട് അഗ്രി ഹോര്‍ട്ടി കള്ച്ച്യറല് സൊസൈറ്റി സംഘടിപ്പിക്കുന്ന വയനാട് ഫ്ളവര്‍ഷോ 2016 ഏപ്രില്‍ ഒന്നു മുതല്‍ 17 വരെ കല്പറ്റ ബൈപ്പാസില്‍ (കല്പറ്റ പ്രൊപ്രട്ടീസ്) സംഘടിപ്പിക്കാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. വയനാടന്‍ ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാടിന്റെ സ്വന്തം വസന്തോത്സവം ഏറ്റവും മനോഹരവും പുതുമ നിറഞ്ഞതുമാക്കി മാറ്റാനും വേനല്‍ അവധിക്കാലത്തെ ഉത്സവകാലമാക്കി മാറ്റാനും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് വാര്‍ഷിക വരവ് ചിലവ് കണക്കുകള്‍ എന്നിവ പൊതുയോഗം അംഗീകരിച്ചു. പ്രസിഡണ്ട് കെ. സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനോജ് കൊളവയല്‍, കെ.അബ്ദുള്ള, അഷ്റഫ് പിണങ്ങോട്, ഇ.ഹൈദ്രു, ഹാഫീസ് മുഹമ്മദ്, പി.ജി.അനില്‍കുമാര്‍, കെ.പ്രകാശന്, കെ.മണിരതന്, സി.കെ.രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: