തവിഞ്ഞാല്‍ : തവിഞ്ഞാല്‍ 44 ലെ വന്യമൃഗശല്യം പ്രദേശവാസികള്‍ ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചു. . വന്യമൃഗശല്യത്തില്‍ നിന്നും ജീവനു സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തവിഞ്ഞാല്‍ 44 പൊയില്‍ പ്രദേശവാസികളാണ് ഫെബ്രുവരി ഒന്‍പതിന് രാവിലെ തവിഞ്ഞാല്‍ 44 ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചത്. ഡെപ്യൂട്ടി റെയ്ഞ്ചര്‍ കോടതി ഡ്യൂട്ടിയിലായതിനാലും റെയ്ഞ്ചര്‍ സ്ഥലത്തിലാത്തതിനാലും റെയ്ഞ്ചറുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉല്‍പ്പെടെ ചര്‍ച്ച നടത്തി ഫെന്‍സിംഗ് വേണ്ടയിടങ്ങളില്‍ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തികരിക്കാമെന്ന ഉറപ്പിന്മേല് ഉപരോധസമരം ഉച്ചയോടെ അവസാനിപ്പിച്ചു. ഉപരോധസമരം വാര്‍ഡ് മെമ്പര്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം.ജി ബിജു, ടി.ടി.ഗിരീഷ്, കെ.ഹംസ, ഡി. യേശുദാസ്, എം.എസ്. മുഹമ്മദ്, പി.പി. പോക്കര്, സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: